നബിദിന റാലിയില്‍ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു...

നബിദിന റാലിയില്‍ പങ്കെടുത്ത് വീട്ടിലെത്തിയ സമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. മേല്‍പറമ്പ കടവത്ത് സ്വദേശിയും നെല്ലിക്കുന്ന് ബങ്കരക്കുന്ന് കുദൂരില്‍ താമസക്കാരനുമായ ഉബൈദുല്ല കടവത്ത് (63) ആണ് മരിച്ചത്. നബിദിന പരിപാടിയില്‍ പങ്കെടുക്കാനായി നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ പള്ളിയിലേക്ക് പോയിരുന്നു.
പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായി കഴിഞ്ഞില്ല. ചെമ്പിരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമര സമിതിയുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
എന്‍.സി.പി ശരത് പവാര്‍ വിഭാഗം കാസര്‍കോട് ബ്ലോക്ക് മുന്‍ പ്രസിഡന്റും നിലവില്‍ ജില്ല നിര്‍വാഹക സമിതി അംഗമാണ്. ജില്ല ജനകീയ നീതി വേദിയടക്കം നിരവധി സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു.
ബങ്കരക്കുന്ന് കുദൂര്‍ റോഡ് നവീകരണത്തിന് നിരന്തരം പ്രവര്‍ത്തിച്ചിരുന്നു. പ്രവാസിയായിരുന്ന ഇദ്ദേഹം പഴയ ബസ് സ്റ്റാന്‍ഡിലെ ദര്‍ബാര്‍ ഹോട്ടല്‍ ജീവനക്കാരനുമായിരുന്നു. മയ്യിത്ത് നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
" f
https://www.facebook.com/Malayalivartha