കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ കടിയങ്ങാട് മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു...

കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ കടിയങ്ങാട് മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു. കടിയങ്ങാട് പുത്തന്‍പുരയില്‍ ബാലകൃഷ്ണന്‍ നായരാണ് (78) മരിച്ചത്. വ്യാഴാഴ്ച രാവിലെ കടിയങ്ങാട് ഡേ മാര്‍ട്ടിനു സമീപത്തായിരുന്നു അപകടം നടന്നത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഭാര്യ: വിമല, മക്കള്‍: സന്തോഷ് കുമാര്‍ (ഒമാന്‍), രജിത്കുമാര്‍ (ഷാര്‍ജ). മരുമക്കള്‍: സിന്ധു (ചെന്നൈ), രജിഷ (മണിയൂര്‍).
https://www.facebook.com/Malayalivartha






















