കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ (ബാറ്റില്‍ ഫിസിക്കല്‍ എബിലിറ്റി ടെസ്റ്റ്-ബിപിഇടി) കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു. ഡല്‍ഹി ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് സിഗ്‌നല്‍ റെജിമെന്റിലെ ഹവില്‍ദാര്‍ വെള്ളരിക്കുണ്ട് പന്നിത്തടം അരുണ്‍ രാമകൃഷ്ണന്‍ (34) ആണ് മരിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ ബിപിഇടിക്കിടയില്‍ കുഴഞ്ഞുവീണ അരുണിനെ ആര്‍ആര്‍ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച രാത്രിയോടെ മരിച്ചു. ഏതാനും മാസം മുമ്പാണ് നാട്ടില്‍ വന്നുപോയത്.
പിതാവ്: രാമകൃഷ്ണന്‍. മാതാവ്: പി. തങ്കമണി. ഭാര്യ: ശരണ്യ (വെള്ളരിക്കുണ്ട് ബെവ്‌കോ ജീവനക്കാരി). സഹോദരങ്ങള്‍: ആനന്ദ്, അരവിന്ദ്. മൃതദേഹം വെള്ളരിക്കുണ്ടിലെത്തിച്ചു. സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു
https://www.facebook.com/Malayalivartha