നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്‌സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....

കൊല്ലം തേവലക്കര സ്വദേശിയായ പ്രിൻസ് തോമസും, രണ്ട് മക്കളും വാഹനാപകടത്തിൽ മരണമടഞ്ഞത് നാടിനെയാകെ നടുക്കിരിക്കുകയാണ്.ഭാര്യയും മൂത്ത മകളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങിയ വഴിയിലായിരുന്നു അപകടം സംഭവിച്ചത്. അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടത്തിൽ എസ്‌യുവി പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. പ്രിന്‍സായിരുന്നു വാഹനമോടിച്ചിത്. ഇടയ്ക്ക് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനത്തിലുണ്ടായിരുന്ന പ്രിന്‍സ് തോമസും മക്കളായ പതിന്നാലുകാരന്‍ അതുലും അഞ്ചുവയസ്സുകാരി അല്‍ക്കയും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യയെയും മൂത്തമകള്‍ ഐശ്വര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഐശ്വര്യയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഐശ്വര്യയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിന്ദ്യയുടെ കാലിനാണ് പരിക്കേറ്റത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍. അല്‍ക്ക യുകെജി വിദ്യാര്‍ഥിനിയും. ധനകാര്യസ്ഥാപനവും മെഡിക്കല്‍ ഷോപ്പും നടത്തിവരികയാണ് പ്രിന്‍സ്. യു.എസിലേയ്ക്ക് പോകുന്ന ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം.
ഓച്ചിറ പഞ്ചായത്തിലെ ഹരിത കർമ സേന അംഗങ്ങളും ഒരു മാധ്യമ പ്രവർത്തകനുമാണ് സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയത്. ബസിന്റെ അടിയിൽ ഇടിച്ചുകയറിയ വാനും റോഡിലേക്ക് തെറിച്ചു വീണു കിടക്കുന്ന കുട്ടിയുമാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഓച്ചിറ പഞ്ചായത്ത് മുൻ പ്രസിഡന്റ് രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി ബസിന്റെ ഡോർ പുറത്തുനിന്നു തുറന്ന് പരുക്കേറ്റ യാത്രക്കാരെയും വാനിലെ യാത്രക്കാരെയും അതു വഴി വന്ന കാറുകളിൽ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വാനിന്റെ മുൻ സീറ്റിൽ ഇടതു ഭാഗത്തിരുന്ന ബിന്ധ്യ സൂസൻ പ്രിൻസിനെ വലിയ പരുക്കില്ലാതെ പുറത്തെടുത്തു. ഇവരുടെ മകൻ അതുൽ ജീപ്പിൽ നിന്നു തെറിച്ച് വീണു തൽക്ഷണം മരിച്ചിരുന്നു. മക്കളായ അൽക്കയെയും ഐശ്വര്യയെയും നാട്ടുകാർ പുറത്തെടുത്ത് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴും ഡ്രൈവർ സീറ്റിലിരുന്ന പ്രിൻസിനെ പുറത്തെടുക്കാൻ സാധിച്ചില്ല. വേഗത്തിൽ സ്ഥലത്തെത്തിയ ഓച്ചിറ പൊലീസും ഫയർ ഫോഴ്സും ഒരു മണിക്കൂറോളം യന്ത്രങ്ങളുടെ സഹായത്തോടെ ശ്രമിച്ചതിനെ തുടർന്നാണ് പ്രിൻസിന്റെ മൃതദേഹം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha