റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച തേവലക്കര സ്വദേശിനി അതുല്യയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്. പാരിപ്പള്ളി മെഡിക്കൽ കോളജിലെ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, കഴുത്ത് ഞെരിഞ്ഞാണ് അതുല്യയുടെ മരണമെന്നാണ് ഇപ്പോൾ തെളിയുന്നത്. ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മുറിവുകൾ പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് മുതൽ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ്. ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് ഇതിലെ നിഗമനം. ദുബായിൽ നടന്ന അതുല്യയുടെ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പാരിപ്പള്ളി മെഡിക്കൽ കോളജിലെ റീ പോസ്റ്റ്മോർട്ടത്തിലെ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha