ഡല്‍ഹിയില്‍ ഒട്ടേറെ യുവതികളെ രാഹുല്‍ വലയിലാക്കി ദുരുപയോഗം ചെയ്‌തെന്നും, പണം കൊടുത്തും, വഞ്ചന നടത്തിയും കേസുകള്‍ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ: ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍, വരെ രാഹുലിന്റെ പെരുമാറ്റ വൈകൃതത്തില്‍ പരാതിയുമായി രംഗത്ത് വന്നെന്ന് സൂചന: പുതിയ ആരോപണങ്ങള്‍...

സ്ത്രീപീഢനത്തില്‍ അതിവിദഗ്ധനെന്നു കുപ്രസിദ്ധി നേടിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ നിയമകുരുക്കു മുറുകുന്നു. ബംഗളൂരില്‍ യുവതികളെ ഭീഷണിപ്പെടുത്തി സമ്മര്‍ദം ചെലുത്തിയ കേസിനും പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്‍പ്പെടെ പുതിയ ആരോപണങ്ങള്‍ പുറത്തുവരികയാണ്. സമാനമായ രീതിയില്‍ ഡല്‍ഹിയില്‍ ഒട്ടേറെ യുവതികളെ രാഹുല്‍ വലയിലാക്കി ദുരുപയോഗിച്ചിട്ടുണ്ടെന്നും പണം കൊടുത്തും വഞ്ചന നടത്തിയും കേസുകള്‍ ഒഴിവാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍വരെ രാഹുലിന്റെ പെരുമാറ്റ വൈകൃതത്തില്‍ പരാതിയുമായി രംഗത്തുവന്നുവെന്നും പാര്‍ട്ടി നേതൃത്വം അത് ഒതുക്കിത്തീര്‍ത്തുവെന്നുമാണ് സൂചന.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതിനു പിന്നാലെ എംഎല്‍എ സ്ഥാനം നഷ്ടമാകാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. സെപ്റ്റംബര്‍ 15ന് നിയമസഭാ സമ്മേളനം നടക്കുന്നതിനു മുന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായി ജയിലാകാനുള്ള സാഹര്യം ചെറുതല്ല. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പുറത്തുവന്ന ഫോണ്‍ സംഭാഷത്തിലെ ഇര കുട്ടിയുമായി രാഹുലിന്റെ വീട്ടിലെത്തുന്ന സാഹചര്യവും മുന്നിലുണ്ട്. പതിനെട്ടു വയസു മുതല്‍ അറുപതും വയസുവരെ പ്രായമുള്ള അന്‍പതോളം സ്ത്രീകളുമായി രാഹുലിന് വഴി വിട്ട ബന്ധവും പതിവ് ചാറ്റിംഗുമുണ്ടായിരുന്നുവെന്നാണ് മൊബൈല്‍ കോള്‍ വാട്‌സ് ആപ് റിക്കാര്‍ഡുകളില്‍ നിന്ന് പോലീസ് കണ്ടെടുത്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭചിദ്രം നടത്താന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ ചികിത്സാരേഖകള്‍ തേടി ക്രൈംബ്രാഞ്ച് ഉടന്‍ ബംഗളൂരുവിലേക്കു പോവുയാണ്. ബാംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് തീരുമാനം.
ഇരകളാക്കപ്പെട്ടവരില്‍ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമവും തുടരുകയും ചെയ്യുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിയാണ് യുവതികള്‍ ഗര്‍ഭഛിദ്രം നടത്തിതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്ന് നേരിട്ട് വിവരം തേടാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നു. നോട്ടീസ് നല്‍കി രേഖകള്‍ ശേഖരിക്കും. നിര്‍ബന്ധിച്ചാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെങ്കില്‍ ആശുപത്രിക്കെതിരെയും ഡോക്ടര്‍ക്കെതിരെയും കേസുണ്ടാകും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചതോടെ ഏതു നിമിഷവും രാഹുല്‍ അറസ്റ്റിലാകാം. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും, 18 മുതല്‍ 60 വയസുവരെ പ്രായമുള്ളവരാണ് ഇരകളായതെന്നും എഫ്‌ഐആറില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചാലും സ്ത്രീകള്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ മാങ്കൂട്ടത്തിന് പിടിച്ചുനില്‍ക്കാനാവില്ല. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.സ്ത്രീകളെ പിന്തുടര്‍ച്ച് ശല്യം ചെയ്‌തെന്ന കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെന്നതാണ് പ്രധാന പരിമിതി. പരാതിക്കാര്‍ ഇരയെ കുറിച്ച് തെളിവുകളോ കൈമാറിയാല്‍ അവരുടെ മൊഴിയെടുക്കുക മാത്രമല്ല എംഎല്‍എ സ്ഥാനം വരെ നഷ്ടമാകാം
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, സ്ത്രീകളെ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു,
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതിലൊരാളെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവില്‍വെച്ചാണ്. ഇത് സ്ഥിരീകരിക്കാന്‍ അന്വേഷക സംഘം ബംഗളൂരുവിലേക്ക് പോകും. അന്വേഷണസംഘം ഇതിനോടകം തന്നെ ഗര്‍ഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആദ്യ ഗര്‍ഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. നേരിട്ടുള്ള പരാതിയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയില്ല.
അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അനുയായികളും ശ്രമിക്കുന്നതായും അന്വേഷക സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയപരിശോധനയും നടത്തും.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും എല്ലാവരുടെയും ശ്രദ്ധ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്കാണ്. പാര്‍ട്ടി അംഗത്വം ആറു മാസത്തേക്ക് നഷ്ടമായെങ്കിലും നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തിന്റെ എം.എല്‍.എയാണ്. പാര്‍ട്ടി പ്രാഥമിക അംഗമല്ലാതായി മാറിയതോടെ, നിയമസഭയിലും രാഹുല്‍ പാര്‍ട്ടിയുടെ ഭാഗമല്ലാതായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന നടപടിയെന്നത് കോണ്‍ഗ്രസ് സഭാ നേതാവ് ഇക്കാര്യം ബോധ്യപ്പെടുത്തി സ്പീക്കര്‍ എ.എന്‍ ഷംസീറിന് കത്ത് നല്‍കുകയാണ്.
ഇതുവരെ പാര്‍ട്ടി കത്ത് നല്‍കിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ തന്നെ കത്ത് നല്‍കും. ഇതോടെ സഭാ സമ്മേളനം നടക്കുമ്പോള്‍ സഭയിലെത്തുകയാണെങ്കില്‍ രാഹുലിന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ബ്ലോക്കില്‍ സീറ്റുണ്ടാവില്ല. പാര്‍ട്ടിയുടെ അംഗമല്ലാതായി മാറിയതോടെ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഔദ്യോഗികമായി അവസാനിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha