കളിയാക്കിയതില്‍ മനംനൊന്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

സഹപാഠികള്‍ കളിയാക്കി അപമാനിച്ചതില്‍ മനംനൊന്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇംഗ്ലീഷ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് സഹപാഠികള്‍ കളിയാക്കിയതിനെ തുടര്‍ന്ന് മനംനൊന്താണ് ത്രിപുര അന്നപൂര്‍ണ്ണ ദേബ്‌നാഥ് എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. മാര്‍ച്ച് എട്ടിന് നടന്ന പരീക്ഷയില്‍ ദേബ്‌നാഥ് കോപ്പിയടിച്ചുവെന്നാണ് ആക്ഷേപം. ദേബ്‌നാഥ് കടലാസില്‍ നോക്കി കോപ്പിയടിക്കുന്നുവെന്ന് സഹപാഠികള്‍ പരീക്ഷ നിരീക്ഷിക്കാനെത്തിയ അധ്യാപകനെ അറിയിച്ചു. എന്നാല്‍ അധ്യാപകന്‍ പേപ്പര്‍ കണ്ടെടുക്കാനായില്ല.
സംഭവത്തെക്കുറിച്ച് ദേബ്‌നാഥ് അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ദേബ്‌നാഥ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണുവുമയി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള പരാതിയും വീട്ടുകാര്‍ നല്‍കിയിട്ടില്ല. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നും ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ദേബ്‌നാഥ് മാനസികമായി തളര്‍ന്നിരുന്നു. അതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നുമുള്ള സൂചനകള്‍ കത്തിലുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha