രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....

രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി ഇളവുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴിലാളികളുടെ ക്ഷേമത്തിനും ആവശ്യമായ സംഭാവന നല്‍കുന്നതില്‍ വ്യവസായ ലോകം പിന്നോട്ടുപോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ നികുതിയിളവുകള്‍ നല്‍കിയിട്ടും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാനോ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ കോര്‍പറേറ്റുകള്‍ തയ്യാറാകുന്നില്ല.
വ്യവസായ അന്തരീക്ഷം മെച്ചെപ്പെടുത്താന്‍ 2014ല്‍ 30 ശതമാനമായിരുന്ന കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി കുറച്ചു. നികുതി റിട്ടേണും റീഫണ്ട് പ്രക്രിയയും ലളിതമാക്കി. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് നല്‍കിയതും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍ ഇതിന്റെയൊന്നും പ്രയോജനം ജീവനക്കാരിലേക്കും തൊഴില്‍ മേഖലയിലേക്കും എത്തിയോയെന്ന ചോദ്യമാണ് മോദി ഉയര്‍ത്തിയത്.
"
https://www.facebook.com/Malayalivartha

























