നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി

ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കി. 8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തില്‍ നല്‍കുകയും ആദ്യ ഘട്ടത്തില്‍ 5000 കോടി രൂപ എടുക്കാന്‍ അനുവദിക്കുകയും ചെയ്യും.
തിരുവിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ (1955 ലെ 12 ആം ആക്ട്), മലബാര്‍ പ്രദേശത്ത് ബാധകമായ 1860 ലെ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ആക്ട്, (1860 ലെ 21ആം കേന്ദ്ര ആക്ട്) എന്നീ നിയമങ്ങള്‍ റദ്ദ് ചെയ്ത് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങള്‍ക്കായുള്ള 'കേരള സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ ബില്‍ 2025' ന് അംഗീകാരം നല്‍കി.
കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച WSS to Arakkulam and Veliyamattom (part) panchayath in Idukki district - Supply and Laying Clear Water Pumping Mains, Construction of GLSR at various zones, supplying, laying, testing and commissioning of Clear Water pump sets (Low - Level --Zono), Package VIII - General Civil work എന്ന പ്രവൃത്തിക്ക് 9,73,16,914.95 രൂപയുടെ ബിഡ് അനുവദിച്ചു.
https://www.facebook.com/Malayalivartha





















