മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍...മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസര്‍ക്കാര്‍...

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ അലംഭാവം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നാഴ്ച കൂടി കേന്ദ്രസര്‍ക്കാര്‍ സമയം ചോദിച്ചിരിക്കുകയാണ്.
ഏത് മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത് എന്നതില്‍ ആശയക്കുഴപ്പമെന്നാണ് വിഷയത്തില്‍ കേന്ദ്രത്തിന്റെ മറുപടി. എന്നാല്‍ കേരള ബാങ്ക് കടം എഴുതിത്തള്ളിയെന്ന കാര്യം ഹൈക്കോടതി വീണ്ടും ഓര്‍മ്മിപ്പിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി .
https://www.facebook.com/Malayalivartha





















