ലോട്ടറിക്ക് ജിഎസ്ടി വര്‍ദ്ധിപ്പിച്ചു.. വില വര്‍ദ്ധിച്ചേക്കും....

ലോട്ടറിക്ക് ജിഎസ്ടി വര്‍ദ്ധിപ്പിച്ചതോടെ 10 രൂപയെങ്കിലും ടിക്കറ്റ് വില വര്‍ദ്ധിക്കാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ലോട്ടറി ഏജന്റുമാരും തൊഴിലാളികളും സമരത്തിലേക്ക് കടന്നാല്‍ അസാധാരണ പ്രതിസന്ധിയാണ് ഉടലെടുത്തേക്കും.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ലോട്ടറി വില പത്ത് രൂപ വര്‍ദ്ധിപ്പിച്ചത്. ഇത് വില്‍പനയെ ബാധിച്ചിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇനിയും വില വര്‍ദ്ധിച്ചാല്‍ വന്‍ പ്രതിസന്ധിയാണുണ്ടാകുക. ലോട്ടറി സമരം മുറുകിയാല്‍ സംസ്ഥാനത്തെ ലോട്ടറി വില്‍പന സ്തംഭിക്കുകയും ചെയ്യും.
ടിക്കറ്റുകളുടെ ലഭ്യത കുറയുകയും നറുക്കെടുപ്പുകള്‍ തടസപ്പെടാനും സാദ്ധ്യത ഏറെയാണ്. മാത്രമല്ല, വരുമാനം ഇല്ലാതെ ലോട്ടറി തൊഴിലാളികളും കഷ്ടത്തിലാകുകയും ചെയ്യും.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ ഒട്ടേറെ പേരാണ് ലോട്ടറി കൊണ്ട് ഉപജീവനം നയിക്കുന്നത്.കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം ഏജന്റുമാരും കച്ചവടക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഉപജീവനം നടത്തുന്ന മേഖലയാണിത്.
https://www.facebook.com/Malayalivartha





















