തൃശൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തി.. മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റസമ്മതം.... മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം നടന്നത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകന്‍ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.
സെക്യൂരിറ്റി ജീവനക്കാരനാണ് ജോയി. രാത്രി മകന്‍ തന്നെയാണ് രക്തത്തില്‍ കുളിച്ചുക്കിടക്കുന്നുവെന്ന് പൊലീസിനെ അറിയിച്ചത്.തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. ആദ്യ ഘട്ടത്തില്‍ കൊലപാതകം നടത്തിയ കാര്യം മകന്‍ സമ്മതിച്ചിരുന്നില്ല. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. സ്ഥലത്ത് നിന്ന് കത്തിയും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha





















