മൂകാംബിക ക്ഷേത്രത്തില്‍ വജ്ര കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ...

മൂകാംബിക ക്ഷേത്രത്തില്‍ വജ്ര കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപ മൂല്യം വരുന്നവയാണിവ . മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെ.എന്‍. സുബ്രഹ്മണ്യ അഡിഗയാണ് സമൂഹ മാദ്ധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. കിരീടങ്ങളും വാളും സമര്‍പ്പിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മുമ്പും ഇളയ രാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിലകൂടിയ വജ്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha