മട്ടാഞ്ചേരിയില്‍ നിയന്ത്രണംവിട്ട വാന്‍ പിന്നണി ഗായകന്‍ അഫ്‌സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി....

മട്ടാഞ്ചേരിയില്‍ നിയന്ത്രണംവിട്ട വാന്‍ പിന്നണി ഗായകന്‍ അഫ്‌സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി. അഫ്‌സലിന്റെ മട്ടാഞ്ചേരി ചുള്ളിക്കലുള്ള വീട്ടിലേക്കാണ് വാന്‍ ഇടിച്ചു കയറിയത്. രാവിലെ 6.45നായിരുന്നു അപകടം നടന്നത്.
ടെമ്പോ ട്രാവലറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിലൊരു വാന്‍ നിയന്ത്രണംവിട്ട് അഫ്‌സലിന്റെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്റെ മതിലും കാര്‍പോര്‍ച്ചും തകര്‍ന്നിട്ടുണ്ട്. അഫ്‌സലിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കും കാര്യമായ പരിക്കുകളില്ല.
"
https://www.facebook.com/Malayalivartha