സങ്കടക്കാഴ്ചയായി... ഇടുക്കിയില്‍ കാണാതായയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ട മധ്യവയസ്‌കന്‍ കുഴഞ്ഞുവീണുമരിച്ചു....

ആ കാഴ്ച വേദനയായി.... ഇടുക്കി പണിക്കന്‍കുടിയില്‍ തൂങ്ങി മരിച്ചയാളെ കണ്ട മധ്യവയസ്‌കന്‍ കുഴഞ്ഞുവീണുമരിച്ചു. പണിക്കന്‍കുടി സ്വദേശി ജോര്‍ലിയാണ് കുഴഞ്ഞുവീണു മരണമടഞ്ഞത്.
ജോര്‍ലിയുടെ അയല്‍വാസിയായ തങ്കന്‍ എന്നയാളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് തങ്കനെ കാണാതാവുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ സമീപത്തുളള കാപ്പിത്തോട്ടത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അന്വേഷണം നടത്തി.
തുടര്‍ന്നാണ് കാപ്പിത്തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ തങ്കനെ കണ്ടെത്തിയത്. നാട്ടുകാര്‍ക്കൊപ്പം ജോര്‍ലിയുമുണ്ടായിരുന്നു. മൃതദേഹം കണ്ട് ജോര്‍ലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജോര്‍ലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അസുഖബാധിതനായതിനെ തുടര്‍ന്ന് തങ്കന്‍ വളരെയേറെ മനോവിഷമത്തിലായിരുന്നെന്നും ഇതേതുടര്‍ന്നാണ് വീടുവിട്ട് പോയതെന്നും അയല്‍വാസികള്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha