ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തിലെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് കെജ്രിവാള്‍ ചികിത്സക്കെത്തിയത്. അദ്ദേഹം ഒരാഴ്ചത്തെ കേരളത്തിലുണ്ടാകും.
ഇന്നലെ രാത്രി ഏഴോടെ കാഞ്ഞിരപ്പള്ളിയിലെത്തിയ കെജ്രിവാളിന് കേരള പൊലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതല്‍ കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.
2016ല്‍ പ്രകൃതി ചികിത്സയുടെ ഭാഗമായി അരവിന്ദ് കെജ്രിവാള്‍ ബംഗളൂരുവില്‍ എത്തിയിരുന്നു. പ്രമേഹത്തിനും വിട്ടുമാറാത്ത ചുമക്കും പരിഹാരം തേടിയാണ് പത്തു ദിവസത്തെ ചികിത്സക്കാണ് എത്തിയത്.
അസാധാരണമായി ഉയരുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ഥിരമായ ചുമയും കെജ്‌രിവാളിനെ അലട്ടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha