കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി

കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
'ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേര്‍ന്നു. എന്‍എച്ച് 66 ന്റെ കാസര്‍ഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം അറിയിക്കുന്നു. എന്‍എച്ച് 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു', മന്ത്രി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha