Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

എടുത്തെടുത്ത് വയ്ക്കട സ്വര്‍ണ്ണപ്പാളി.കുടഞ്ഞ് കോടതി അയ്യന്റെ സ്വര്‍ണ്ണപ്പാളി ചെന്നൈയിൽ ഉരുക്കി

11 SEPTEMBER 2025 01:23 PM IST
മലയാളി വാര്‍ത്ത


ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ അടിമുടി വെട്ടിലായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ചെന്നൈയില്‍ എത്തിച്ച സ്വര്‍ണ്ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉരുക്കിയ നിലയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ഇനി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തിരികെ കൊണ്ടുവരാന്‍ സാധിക്കൂ. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതോടെ ശബരിമല സ്വര്‍ണ പാളി കേസില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും.

അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ ശില്‍പങ്ങളുടെ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും. അഡ്വക്കേറ്റ് ജനറല്‍ കേസില്‍ നേരിട്ട് ഹാജര്‍ ആകും. ശ്രീകോവിലിലെ ദ്വാരപാല ശില്‍പങ്ങളുടെ സ്വര്‍ണ പാളികള്‍ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ട് പോയതിനാല്‍ ഉടന്‍ തിരികെ എത്തിക്കണം എന്ന് ദേവസ്വം ബെഞ്ച് ഉത്തരവ് ഇട്ടിരുന്നു. ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപെടുക.

 



അഡ്വക്കേറ്റ് ജനറല്‍ കേസില്‍ നേരിട്ട് ഹാജര്‍ ആകും. ദേവസ്വം കമ്മീഷണര്‍, എക്‌സിക്യൂട്ടിവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍ എന്നിവരോട് വീഴ്ചയില്‍ വിശദീകരണം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടിരുന്നു. റിവ്യൂ ഹര്‍ജി കോടതി പരിഗണിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ആണ് തീരുമാനം.

കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി ഇളക്കിയെന്നാണ് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കിയാണ് കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

 

 



താന്ത്രിക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപാളി ഇളക്കിയത് എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ശബരിമല ശ്രീകോവിലിനു മുന്നില്‍ ഇരുവശത്തും ഉള്ള ദ്വാരപാലകരുടെ മുകളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണം പൂശിയ ചെമ്പു പാളികളാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം ബോര്‍ഡിന്റെയും അനുമതിയോടെ, ഇതു നിര്‍മിച്ചു സമര്‍പ്പിച്ച ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയത്.

തിരുവാഭരണങ്ങളുടെ ചുമതലയുള്ള തിരുവാഭരണം കമ്മിഷണര്‍, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫിസര്‍, ദേവസ്വം സ്മിത്ത്, വിജിലന്‍സ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍, ദേവസ്വം വിജിലന്‍സിലെ രണ്ടു പൊലീസുകാര്‍, രണ്ടു ദേവസ്വം ഗാര്‍ഡ്, ഈ പാളികള്‍ വഴിപാടായി സമര്‍പ്പിച്ച സ്പോണ്‍സറുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്നു സുരക്ഷിതമായ വാഹനത്തിലാണു ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.



2023 മുതല്‍ ദ്വാരപാലകരുടേയും സോപാനപടികളുടേയും വാതിലുകളുടെയും അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് താന്ത്രിക നിര്‍ദ്ദേശത്തെതുടര്‍ന്ന് വാതിലുകളുടെ പണികള്‍ നടത്തിയിരുന്നു. ദ്വാരപാലക പാളികളിലെ കീറലുകളും നിറംമങ്ങലും അടിയന്തരമായി പരിഹരിക്കണമെന്ന താന്ത്രികനിര്‍ദ്ദേശം വീണ്ടും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓണം പൂജകള്‍ കഴിഞ്ഞ് നടയടക്കുന്ന ദിവസം കൊണ്ടുപോകാന്‍ അനുമതി നല്‍കിയത്. കന്നിമാസം മൂന്നാം തീയതി ശുദ്ധിക്രിയകള്‍ നടത്തി തിരികെ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. മറ്റ് പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (18 minutes ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (29 minutes ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (50 minutes ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (58 minutes ago)

സതീശനെ പുണർന്ന് ഹൈക്കമാന്റ് ക്രൈസിസ് മാനേജരായി രമേശ് സതീശനാണ് ശരിയെന്ന് പ്രിയങ്ക തർക്കങ്ങളുടെ മുനയൊടിഞ്ഞു  (1 hour ago)

ബ്രഹ്‌മസ്വം മഠത്തിലെ കുട്ടി ISRO ശാസ്ത്രജ്ഞനായത് ഇങ്ങനെ..!നാലാം ക്ലാസിൽ സ്കൂൾ പഠനം ഉപേക്ഷിച്ചു,പിന്നെ സംഭവിച്ചത്  (1 hour ago)

അടിച്ചുകയറി അക്വാൻ 50,000 ജനങ്ങൾ ജീവനും കൊണ്ട് ഓടി..! കേരളത്തിൽ അക്വാൻ കാലന്റെ തിരിച്ചടി  (1 hour ago)

അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ല.... അച്ഛന്റെ വേർപാട് താങ്ങാനാവാതെ.... ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി  (1 hour ago)

57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ വർണ്ണാഭമായ തുടക്കം...  (1 hour ago)

രാജ്യത്തെ മികച്ച ക്ഷീര കർഷകനുള്ള 2026ലെ 'ഗോപാൽ രത്‌ന" അവാർഡ് കോട്ടയം വൈക്കം സ്വദേശിക്ക്...  (1 hour ago)

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കാം....തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗം വികസിപ്പിച്ചെടുത്ത 'ശരണ്‍' ഡിജിറ്റല്‍ സംവിധാനം നിലവില്‍...  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 16803 പേർ അറസ്റ്റിൽ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം  (2 hours ago)

ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഹാജർ, കൃത്യനിഷ്ഠ, ആശുപത്രി പരിസരങ്ങളിലെ ശുചിത്വം, എന്നിവയുടെ പ്രവർത്തനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുംൽ രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് ചികി  (2 hours ago)

Malayali Vartha Recommends