ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്‌ക്കരയില്‍..പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്..

അങ്ങനെ ശബരിമല ഒരുങ്ങുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി, ശബരിമലയെ ആഗോളതലത്തില്‍ ദൈവികവും പരമ്പരാഗതവുമായ, അതേസമയം സുസ്ഥിരവുമായ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തുവാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം, സെപ്റ്റംബർ 20-ന് പമ്പാനദിയ്‌ക്കരയില്‍ നടക്കും.സംഗമം ലോകമാകെയുള്ള അയ്യപ്പഭക്തര്‍ക്ക് ശബരിമലയുടെ ആത്മീയ മഹത്വവും സാംസ്കാരിക ഐക്യവും പങ്കുവെക്കുന്നതിനുള്ള വേദിയാകും.
“തത്വമസി” എന്ന സര്‍വജനീയ സന്ദേശം പ്രചരിപ്പിക്കുകയും, മതസൗഹൃദം പങ്കുവെക്കുന്ന ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.പമ്പയില്‍ 3,000 പേരെ സ്വീകരിക്കാന്‍ കഴിയുന്ന ജര്‍മന്‍ മോഡല്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട, പെരുനാട്, പമ്പ, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലായി വെല്‍കം കമ്മിറ്റി ഓഫിസുകളും സ്ഥാപിക്കപ്പെടുന്നു. ഭക്തര്‍ക്കായി ജില്ലയിലാകെ താമസ സൗകര്യങ്ങളും, കെ.എസ്.ആര്‍.ടി.സി ഗതാഗതവും, ദര്‍ശന അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.പല രീതിയിൽ ഉള്ള വിമർശങ്ങളും ഉയർന്നു കേട്ടുകൊണ്ട് ഇരിക്കുന്ന സാഹചര്യം കൂടിയാണ് ഇത് .
ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ പമ്പയിലും സമീപ ആശുപത്രികളിലും ലഭ്യമായിരിക്കും. മലമുകളിലായി പാര്‍ക്കിംഗ് സൗകര്യവും, ശുചിത്വത്തിനും മറ്റ് അടിസ്ഥാന സേവനങ്ങള്‍ക്കുമായി വോളന്റിയര്‍ സംഘടനകളുടെ സഹായവും ഉണ്ടായിരിക്കും.ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ട്. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും അനുമതിയോടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha