ചെന്നൈയിലേക്ക് സ്വര്‍ണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ച്... ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയത്...ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപാളി ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയതെന്ന്. പ്രസിഡന്റ്.ബോര്‍ഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്.
'ഒരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല. നടപടിക്രമം പാലിച്ചാണ് ചെന്നൈയിലേക്ക് സ്വര്‍ണപാളി കൊണ്ടുപോയത് . ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്. എന്നാല്‍ സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ പഴി കേള്‍ക്കുകയാണ്. ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപാളി ഉടന്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തില്‍ ഇത് തിരികെ കൊണ്ടുവരാനാകില്ല. ഇത് കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതാണ് ഞങ്ങള്‍ ഒരു അപരാധവും ചെയ്തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണ്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല. അയ്യപ്പ സംഗമത്തിന് പണം പിരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. എല്ലാ കണക്കുകളും കോടതിയെ ബോധിപ്പിക്കുന്നതാണ്.
വിര്‍ച്വല്‍ ക്യൂവിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെന്ന്ും പ്രശാന്ത് വ്യക്തമാക്കി. കേസില്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ സ്വര്‍ണപാളികള്‍ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതാണ്. കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും. ശ്രീകോവിലിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണ പാളികള്‍ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ടുപോയതിനാല്‍ ഉടന്‍ തിരികെ എത്തിക്കണമെന്നായിരുന്നു ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെവി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുക. റിവ്യൂ ഹര്‍ജി കോടതി പരിഗണിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha