മദ്യപാനത്തിനിടെ തര്‍ക്കം..... മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകന്റെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ആറ്റപ്പാടം എലിസബത്ത് ഗാര്‍ഡനിലെ കരിയാട്ടില്‍ വീട്ടില്‍ ജോയ് (57) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജോയിയുടെ മകന്‍ ക്രിസ്റ്റി(37)യെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
ക്രിസ്റ്റി വാങ്ങിക്കൊണ്ടുവന്ന മദ്യം രണ്ടുപേരും കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ക്രിസ്റ്റി വീട്ടില്‍ നിന്ന് കത്തിയെടുത്ത് അച്ഛന്റെ കഴുത്തിന് കുത്തി. സംഭവദിവസം നേരത്തേയും ജോയിയും ക്രിസ്റ്റിയും തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു.
ജോയ് രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന കാര്യം ക്രിസ്റ്റി തന്നെയാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴക്കും ജോയിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും നടന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി ഓര്‍മയില്ലെന്ന് അയാള്‍ പറഞ്ഞതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും പോലീസ് .
അതേസമയം ബുധനാഴ്ച രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയത്. കുത്തിയ കത്തി ക്രിസ്റ്റി പോലീസിന് കൈമാറുകയും ചെയ്തു.
മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇവര്‍ മദ്യപിച്ച് സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് . അതിനാല്‍ സംഭവം സമീപവാസികള്‍ ആരുമറിഞ്ഞില്ല. പോലീസ് സ്ഥലത്തെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് അടുത്ത വീട്ടുകാര്‍ സംഭവമറിയുന്നത്.
"
https://www.facebook.com/Malayalivartha