അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു സ്‌കൂട്ടറില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തുവീട്ടില്‍ നവാസ് (44), ബൈക്ക് യാത്രക്കാരനായ, വര്‍ക്കല ചെറുന്നിയൂര്‍ ആമ്പാടിയില്‍ ലാല്‍ ജീവിന്റെയും (സിആര്‍പിഎഫ്) രജിതയുടെയും ഏകമകന്‍ രാഹുല്‍ (21) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 3.30-ന് പുതുക്കുറുച്ചി മുസ്ലിം പള്ളിക്കു സമീപമായിരുന്നു അപകടം നടന്നത്. പുതുക്കുറിച്ചില്‍ ഹോട്ടല്‍ നടത്തുന്ന നവാസ് വീട്ടിലേക്കു പോകാനായി റോഡില്‍ നിന്ന് ഇടവഴിയിലേക്കു കയറുന്നതിനിടെ പിന്നാലെയെത്തിയ രാഹുലിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവര്‍ അരമണിക്കൂറോളം റോഡില്‍ക്കിടന്നു. തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സ് എത്തിയാണ് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
നവാസ് ഹോട്ടലില്‍ നിന്ന് മക്കള്‍ക്ക് ഭക്ഷണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം മരിയന്‍ എന്‍ജിനിയറിങ് കോളേജ് രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ് മരിച്ച രാഹുല്‍. സജീനയാണ് നവാസിന്റെ ഭാര്യ. മക്കള്‍: തസ്നി, അസ്ലി, ലിബിന്‍
"
https://www.facebook.com/Malayalivartha