സാക്ഷാൽ പിണറായിക്ക് ക്വറിയിട്ട് ചീഫ് സെക്രട്ടറി ! ഞെട്ടിത്തരിച്ച് പിണറായി.. മന്ത്രിസഭായോഗം മാറ്റി

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ മന്ത്രി എ.കെ. ശശീന്ദ്രന്റെ കാബിനറ്റ് നോട്ടിൽ ക്വറിയിട്ട ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ പണിതെറിക്കുമോ?
പൊതുവേ വിവാദങ്ങളുടെ തോഴനായ ചീഫ് സെക്രട്ടറി ഐ എ.എസുകാരുമായുള്ള കലഹത്തിൽ നിന്നും താത്കാലിക വിടുതൽ വാങ്ങിയാണ് മന്ത്രിയുമായി കലഹിക്കാൻ ഇറങ്ങിയത്. പൊതുവേ ശാന്തനായ വനം മന്ത്രിക്ക് നേരെയായി ആദ്യയുദ്ധം. വനം മന്ത്രി ഘടകകക്ഷി നേതാവായതു കാരണം സി പി എമ്മിന് ഇഷ്ടപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി കരുതിയത്. എന്നാൽ മന്ത്രി ശശീന്ദ്രൻ പിണറായി വിജയന്റെ വിശ്വസ്തനാണെന്ന് പാവം ചീഫ് സെക്രട്ടറിക്ക് അറിയുമായിരുന്നില്ല. വനം മന്ത്രിയുടെ ഓഫീസിൽ ഇല അനങ്ങണമെങ്കിൽ മുഖ്യമന്ത്രി അറിയും. ഡോ. ജയതിലക് ക്വറിയിട്ട ഫയലുകൾ മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളവയായിരുന്നു.
വന്യജീവി സംരക്ഷണ നിയമഭേദഗതി ഉൾപ്പെടെ വനം വകുപ്പിന്റെ മൂന്ന് ബില്ലുകളിലാണ് ചീഫ് സെക്രട്ടറി എ. ജയതിലക് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്. ഇതിൽ മന്ത്രിസഭ യോഗത്തിൽ മന്ത്രിമാർ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചു . സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് മന്ത്രിസഭയിൽ കൊണ്ടുവന്ന ബില്ലുകളിലാണ് ചീഫ് സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചുള്ള കുറിപ്പ് രേഖപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടേത് അനാവശ്യ കുറിപ്പുകളാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് ബില്ലുകൾ വീണ്ടും പരിഗണിക്കാൻ 13ന് പ്രത്യേക മന്ത്രിസഭ യോഗം ചേരാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
വിയോജന കുറിപ്പെല്ലാം തൂത്തുകളഞ്ഞ് കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നാണ് മനസിലാക്കുന്നത്. തൂത്ത് വെടിപ്പാക്കിയില്ലെങ്കിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയെ ഐ.എം. ജി.ഡയറക്ടറാക്കിയത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കും.
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയതാണ് കരട് ബില്ലുകളിൽ ഒന്ന്. രാജകീയ മരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ചന്ദനമരം നട്ടുപിടിപ്പിച്ച കർഷകന് മുറിക്കാൻ അനുമതി നൽകുന്നതാണ് മറ്റൊന്ന്. വനം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിനനുസൃതമായി സംസ്ഥാനത്ത് ഇക്കോ ടൂറിസം വികസന ബോർഡുകൾ രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് മൂന്നാമത്തെ ബില്ല്. ഇവ സെപ്റ്റംബർ മൂന്നിലെ മന്ത്രിസഭ യോഗത്തിൽ വന്നെങ്കിലും പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് മാറ്റിയതായിരുന്നു.
ഇതിൽ അപകടകാരിയായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലണമെന്ന ആവശ്യം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.മുഖ്യമന്ത്രിക്ക് മുന്നിൽവച്ച നിർദ്ദേശമാണ്. ഇക്കാര്യം അംഗീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതാണ്. ഇലക്ഷനിലേക്ക് പോകുന്ന സർക്കാരിന് ഈ ബിൽ പാസാവേണ്ടത് അനിവാര്യമാണ്.
ബില്ലുകൾ ഇന്നലത്തെ മന്ത്രിസഭ യോഗം പരിഗണിച്ചപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പുകൾ ചർച്ചയായത്. വനത്തിലെ മാലിന്യനിക്ഷേപം തടയുന്നത് സംബന്ധിച്ച വ്യവസ്ഥകളിൽ ചീഫ് സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചന്ദനമരം മുറിച്ചാൽ അവ എങ്ങനെ കൊണ്ടുപോകും, വിൽപ്പന എങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉന്നയിച്ചു. സാധാരണ ഇത്തരം വിഷയങ്ങളിൽ ബില്ല് പാസാക്കിയശേഷം ചട്ടങ്ങൾ തയാറാക്കുമ്പോഴാണ് വ്യക്തത വരുത്തുകയെന്ന് മന്ത്രിമാർ പറയുന്നു. ഇതൊന്നും ചീഫ് സെക്രട്ടറി പരിഹരിക്കേണ്ട വിഷയമല്ല. മന്ത്രിസഭയുടെ നയപരമായ തീരുമാനമാണ്.
ഇതിന്റെ പേരിൽ മന്ത്രിസഭാ യോഗത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രനും ചീഫ് സെക്രട്ടറി എ. ജയതിലകും തമ്മില്‍ തര്‍ക്കവും നടന്നു. വന്യമൃഗ അക്രമണം തടയുന്നത് അടക്കമുള്ള അടിയന്തര പ്രാധാന്യമുള്ള മൂന്നു കരടു ബില്ലുകള്‍ തര്‍ക്കത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി മാറ്റിവച്ചു. തര്‍ക്കമുള്ള ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മാത്രം ശനിയാഴ്ച മന്ത്രിസഭായോഗം കൂടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ സുപ്രധാന നിയമ നിര്‍മ്മാണങ്ങളില്‍ ചീഫ് സെക്രട്ടറിയുടെ വിയോജിപ്പിനെത്തുടര്‍ന്ന് പ്രത്യേക മന്ത്രിസഭാ യോഗം വിളിക്കുന്നത് ഇതാദ്യമായിട്ടാണ്.
ചീഫ് സെക്രട്ടറിയുടെ വിയോജിപ്പ് കാരണം മന്ത്രിസഭായോഗം അലമ്പുന്നത് ആദ്യ സംഭവമാണ്. അതീവ രഹസ്യമായി മുഖ്യമന്ത്രി സൂക്ഷിച്ച കാര്യം വള്ളിപുള്ളിവിടാതെ പത്രങ്ങളിൽ വന്നതിന് പിന്നിൽ മന്ത്രിമാർ തന്നെയാണുള്ളത്. മന്ത്രിമാരോ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ പറഞ്ഞാൽ മാത്രമേ മന്ത്രിസഭായോഗ രഹസ്യങ്ങൾ പുറത്തറിയുകയുള്ളു.
വിവിധ വകുപ്പുകള്‍ പരിശോധിച്ച് മന്ത്രിമാര്‍ അംഗീകാരം നല്‍കി മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി എത്തിയ ബില്ലുകളിലാണ് ചീഫ് സെക്രട്ടറി തര്‍ക്കം ഉന്നയിച്ചത്.ഇങ്ങനെയൊരുസംഭവം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സത്യത്തിൽ ചീഫ് സെക്രട്ടറി കൊച്ചാക്കിയത് സാക്ഷാൽ പിണറായി വിജയനെയാണ്. ചീഫ് സെക്രട്ടറിയുടെ വിയോജനകുറിപ്പോടെ വേണമെങ്കിൽ മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ തീരുമാനിക്കാമായിരുന്നു. അങ്ങനെ സംഭവിച്ചാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നതു കൊണ്ടാണ് മുഖ്യമന്ത്രി തത്കാലം മന്ത്രിസഭാ യോഗം മാറ്റിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ മിനിറ്റ്സിൽ ഇക്കാര്യങ്ങൾ വരാതിരിക്കാനും മുഖ്യമന്ത്രി ശ്രദ്ധിച്ചു.
ബില്ലുകള്‍ പാസാക്കാനാവാത്തതില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കടുത്ത അതൃപ്തി യോഗത്തില്‍ പ്രകടിപ്പിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഈ ബില്ലുകള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതിനായി ശനിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം വിളിക്കാൻ തീരുമാനിച്ചത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ കരടുബില്ലുകള്‍ അവതരിപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമ ഭേദഗതി, ചന്ദനമരം മുറിക്കല്‍, ഇക്കോ ടൂറിസം ബോര്‍ഡ് ബില്ലുകളായിരുന്നു അവ.
ബില്ലുകളുടെ ഉള്ളടക്കത്തെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചാണ് ചീഫ് സെക്രട്ടറി കുറിപ്പുകള്‍ എഴുതിയത്. 'ചന്ദനം എങ്ങനെ മുറിക്കും, എങ്ങനെ വില്‍ക്കും?', 'വനത്തിലെ മാലിന്യത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടുമോ?' തുടങ്ങിയ ചോദ്യങ്ങളാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചത്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയ ശേഷം ചട്ടങ്ങള്‍ രൂപീകരിക്കുമ്പോഴാണ് ഇത്തരം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതെന്നും, അവസാന നിമിഷം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നിയമനിര്‍മ്മാണം വൈകിപ്പിക്കാനാണെന്നും മന്ത്രി ആരോപിച്ചു.
അത് സത്യമാണ്. വന്യമ്യഗ ആക്രമണങ്ങളിൽ ആളുകൾ മരിച്ചിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ മന്ത്രി ശശീന്ദ്രൻ നിരന്തരം പഴി കേൾക്കുകയാണ്.ഒരു ഘട്ടത്തിൽ ഇത് മന്ത്രിസ്ഥാനത്തിന് വരെ വെല്ലുവിളി ഉയർത്തി.
മനുഷ്യജീവന് ഭീഷണിയാകുന്ന കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളെ വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് വന്യജീവി സംരക്ഷണ നിയമ ഭേദഗതി. സംസ്ഥാനത്ത് വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഏറെനാളായി ഉയരുന്ന ആവശ്യമാണിത്. കര്‍ഷകര്‍ പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയ ചന്ദനമരങ്ങള്‍ മുറിച്ച് വനംവകുപ്പ് വഴി വില്‍ക്കാന്‍ അനുവദിക്കുന്നതാണ് ചന്ദനമരം മുറിക്കല്‍ ബില്‍. നിലവിലെ നിയമക്കുരുക്കില്‍ കര്‍ഷകര്‍ക്ക് തങ്ങള്‍ നട്ട മരം പോലും മുറിക്കാനാവാത്ത അവസ്ഥയ്ക്ക് പരിഹാരമായാണ് ഇത് കൊണ്ടുവരുന്നത്. സംസ്ഥാനത്ത് ഇക്കോ ടൂറിസം വികസനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇക്കോ ടൂറിസം ബോര്‍ഡ് ബില്‍.
മുന്‍പ് ഇരുപതോളം ഇനങ്ങള്‍ മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ വന്നിരുന്നെങ്കില്‍, ഇപ്പോള്‍ നാലോ അഞ്ചോ ഇനങ്ങള്‍ മാത്രമാണ് വരുന്നതെന്നും ഇത് ഭരണപരമായ കാര്യങ്ങളില്‍ വേഗത കുറയ്ക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ചീഫ് സെക്രട്ടറിയുടെ പുതിയ നടപടി ഈ ആരോപണത്തിന് ശക്തി കൂട്ടും. മന്ത്രിസഭ അംഗീകരിച്ചാലും ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയും, കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചാല്‍ മാത്രമേ ഈ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെ കാലതാമസം നിയമനിര്‍മ്മാണം വൈകിപ്പിക്കും.മാത്രവുമല്ല മന്ത്രിമാരുടെ അധികാരത്തിൽ ഉദ്യോഗസ്ഥർ കൈ കടക്കാൻ മന്ത്രിമാർ അനുവദിക്കില്ല. ചീഫ് സെക്രട്ടറി മന്ത്രിസഭയുടെ ക്ലാർക്ക് മാത്രമാണെന്നാണ് വിശ്വാസം.
ഇതിന് മുമ്പ് ഡോ.ബി.അശോകിന്റെ സ്ഥലം മാറ്റ ഉത്തരവിൽ വിവിധ നിയമങ്ങളുടെയും 7 ൽ അധികം റൂളുകൾ വ്യക്തമായി ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഐ എ എസ് ഉദ്യോഗസ്ഥർ പറയുന്നത്.
ജോലിയിലോ സർക്കാർ ഫയലുകളോ ശ്രദ്ധിക്കുന്നതിന് പകരം അധികാര സ്ഥാനത്തിരിക്കുന്നവരെ അവരുടെ ഭൃത്യനെപ്പോലെ വിധേയനായി സദാ കൂടെ നടന്ന് മണിയടിച്ച് 'ജീവിത വിജയം' നേടുന്നവരുടെ രീതിയാണിതെന്ന് എൻ. പ്രശാന്ത് ഐ. എ.എസ്. വിമർശിക്കുന്നു.
അവർക്ക് നിയമമൊന്നും ബാധകമല്ല. ഡോ.ജയതിലകിനെ വിമർശിച്ചാൽ 'പ്രശാന്തിനെ സസ്പെന്റ് ചെയ്ത പോലെ' നടപടിയെടുക്കും എന്ന് ജൂനിയർ ഉദ്യോഗസ്ഥരെ ഒരുന്നതൻ മീറ്റിങ്ങിനിടെ വിരട്ടിയത് സെക്രട്ടേറിയറ്റ് സ്റ്റാഫ് പറഞ്ഞറിഞ്ഞു. അധികാര സ്ഥാനങ്ങൾ പകയും വിദ്വേഷവും തീർക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനുമാണെന്ന് വിശ്വസിക്കുന്നവരാണിത്. ചട്ടങ്ങൾ ഉദ്ധരിച്ച് സ്വന്തം അഭിപ്രായം പറയുന്നവരെയൊക്കെ ഇനിയും പലവിധ കേസുകളിൽ കുടുക്കുമത്രെ!
കയ്യിൽ കിട്ടിയ അധികാരമുപയോഗിച്ച് കസ്റ്റഡിയിൽ കിട്ടിയവനെ മർദ്ദിക്കുന്ന കുട്ടൻ പിള്ളമാരിൽ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവർത്തിക്കുന്നവരെന്ന് പ്രശാന്ത് പറയുന്നു. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല എന്ന് മാത്രമല്ല അധികാരം കീഴുദ്യോഗസ്ഥർക്കും പൗരന്മാർക്കും എതിരെ ഉപയോഗിക്കുന്നതിൽ 'സാഡിസ്റ്റിക് പ്ലെഷർ' കണ്ടെത്തുവരാണിവർ. പോലീസിന്റെ പേര് കളയുന്ന ജോർജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണ്. ഇവർക്കെതിരെ സംസാരിക്കുക എന്നത് പൗരധർമ്മമാണ്. ഇത്രയൊക്കെ നഗ്നമായ നിയമലംഘനങ്ങൾ പുറത്ത് വന്നിട്ടും ഇതൊക്കെ IAS ലെ 'തൊഴുത്തിൽ കുത്താണെന്നും പടലപ്പിണക്കമാണെന്നും' തലക്കെട്ട് ചമച്ച് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്ന പ്രബുദ്ധ കേരളത്തിലെ പൊതുപ്രവർത്തകരും മാധ്യമങ്ങളുമാണ് യഥാർത്ഥ ട്രാജഡി! ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന വ്യക്തിയുടെ, ഇതുവരെ പുറത്ത് വന്ന നിയമലംഘനങ്ങളുടെ പട്ടിക എടുത്താൽ ഇന്ന് മാധ്യമങ്ങൾ ഘോരഘോരം ചർച്ച ചെയ്യുന്ന ഏത് ഇടിയൻ പോലീസിനെക്കാളും വരും! ഇരകളുടെ എണ്ണമെടുത്താൽ ഞെട്ടും. ഇത്തരക്കാർ സർവ്വീസിൽ തുടരുന്നത് നാടിന് തന്നെ ആപത്താണ്.
നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവർത്തിച്ചാൽ സാധാരണക്കാർക്കെതിരെ കേസെടുക്കും, നടപടിയുണ്ടാവും. സർക്കാർ സർവ്വീസിലിരിക്കെ നിയമം ലംഘിച്ചതിന് കോടതി പലതവണ കയ്യോടെ പൊക്കിയ ഉദ്യോഗസ്ഥന് പട്ടും വളയും മാത്രമല്ല, അടുത്ത നിയമലംഘനം നടത്താനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ടോ? ഡോ.ജയതിലക് എന്ന വ്യക്തി ചീഫ് സെക്രട്ടറി പദവിയിലിരുന്ന് കാട്ടിക്കൂട്ടുന്നതൊക്കെ സ്വന്തം നിലയ്ക്കാണോ? ഈ ഫയൽ പൊതുജനമധ്യത്തിൽ വരേണ്ടതാണ്
ഇതാണ് പ്രശാന്തിന്റെ ചോദ്യം.
ഒരു ബില്ലിന്റെ കരട് ആദ്യം തയ്യാറാക്കുന്നത് ബന്ധപ്പെട്ട വകുപ്പാണ്. വിശദമായ പഠനവും കൂടിയാലോചനകളും കഴിഞ്ഞാണ് ഇത് ചെയ്യുന്നത്. ഈ കരട് നിയമപരമായി ശരിയാണോ എന്നും ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചാണോ എന്നും നിയമ വകുപ്പ് പരിശോധിക്കും. അതിനുശേഷം ഇത് വകുപ്പ് സെക്രട്ടറി വഴി മന്ത്രിയുടെ മുന്നിലെത്തും. മന്ത്രിയാണ് പിന്നീട് മന്ത്രിസഭയുടെ മുന്നിൽ ബിൽ അവതരിപ്പിക്കുന്നത്.
മന്ത്രിസഭയുടെ പരിഗണനയ്ക്ക് മുമ്പ് ഈ കരട് ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളിലൂടെ കടന്നുപോകും. മന്ത്രിസഭയുടെ സെക്രട്ടറി എന്ന നിലയിൽ ചീഫ് സെക്രട്ടറിയുടെ പ്രധാന ജോലി, ഈ നിർദ്ദേശം പൂർണ്ണമാണെന്നും, നടപടിക്രമങ്ങൾ കൃത്യമാണെന്നും, ഒരു പിഴവുമില്ലാത്തതാണെന്നും ഉറപ്പുവരുത്തുക എന്നതാണ്. മന്ത്രിസഭ ബില്ലിന് അംഗീകാരം നൽകിക്കഴിഞ്ഞാൽ അത് എല്ലാ മന്ത്രിമാരുടെയും കൂട്ടായ തീരുമാനമായി മാറും. പിന്നീട് ബിൽ നിയമസഭയിൽ അവതരിപ്പിക്കും. അവിടെ വിശദമായ ചർച്ചകൾക്ക് ശേഷം ആവശ്യമെങ്കിൽ കമ്മിറ്റികളുടെ പരിശോധന കഴിഞ്ഞ് ബിൽ പാസാക്കുന്നു.
ഇങ്ങനെ പാസാക്കിയ ഒരു നിയമം അതിന്റെ പൂർണ്ണ രൂപത്തിൽ പ്രവർത്തിക്കണമെങ്കിൽ അതിന് ആവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കണം. കൊച്ചു കൊച്ചു ഡീറ്റെയിലുകൾ റൂൾ അഥവാ ചട്ടങ്ങൾ നിർമ്മിക്കുമ്പോഴാണ് ചേർക്കാറ്.
ഈ മുഴുവൻ പ്രക്രിയയിലും ഉദ്യോഗസ്ഥന്റെ പങ്ക് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക മാത്രമാണ്. ചീഫ് സെക്രട്ടറിയും മറ്റ് വകുപ്പ് സെക്രട്ടറിമാരും ഈ നടപടിക്രമങ്ങളുടെ ചുമതലക്കാരാണ്. ഫയൽ അവരുടെ മുന്നിലെത്തുമ്പോഴോ അല്ലെങ്കിൽ മന്ത്രിസഭായോഗത്തിനുള്ള അജണ്ട തയ്യാറാക്കുമ്പോഴോ ഈ കാര്യങ്ങളിൽ ശ്രദ്ധിക്കാതിരുന്നാൽ, പിന്നീട് എന്ത് തിരുത്തലുകൾ നടത്തിയാലും അതിന് നിയമപരമായ സാധുതയുണ്ടാവില്ല. മന്ത്രിസഭ അംഗീകരിച്ച് കഴിഞ്ഞാൽ പിന്നെ ബില്ലിനെക്കുറിച്ച് ചീഫ് സെക്രട്ടറിക്ക് ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിയില്ല. കാരണം, മന്ത്രിസഭയുടെ തീരുമാനത്തിന് മുമ്പ് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു, അതിന് ശേഷമല്ല.
ഉദ്യോഗസ്ഥർക്ക് എന്തുകൊണ്ടാണ് നിയമപരവും നടപടിക്രമപരവുമായ അറിവ് അത്യാവശ്യമാണെന്ന് ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഒരു ചെറിയ വീഴ്ച സംഭവിച്ചാൽ പോലും, ആ പിഴവുകൾ മന്ത്രിസഭയിലേക്കും പിന്നീട് നിയമത്തിലേക്കും കടന്നുകൂടാം. ഇത് പിന്നീട് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സർക്കാരിന് നാണക്കേടുണ്ടാകാനും സാധ്യതയുണ്ട്.
ഇതിനെ ഡോ. എൻ. പ്രശാന്ത് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്!
കഴിവ്‌കേടും വിവരക്കേടും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവരെയെല്ലാം 'സർക്കാർ-വിരുദ്ധർ' എന്ന് മുദ്രണം ചെയ്താണ് ഈ ജോർജ്ജ് സാറന്മാർ ചീഫ് സെക്രട്ടറി പദവി വരെ എത്തി നിൽക്കുന്നത്. സാധാരണക്കാരെ ബാധിക്കുന്ന നിയമങ്ങൾ മനപ്പൂർവ്വം വൈകിപ്പിക്കുന്നതിൽ ആർക്കാണ് നേട്ടം? അതോ കേരളത്തിന്റെ ചീഫ് സെക്രട്ടറി സ്ഥാനത്തിരിക്കുന്ന, ജീവിതകാലം മുഴുവൻ IAS ൽ ചെലവഴിച്ച ഡോ.ജയതിലകിന് നടപടിക്രമങ്ങളെപ്പറ്റി ഇത്രയ്ക്കൊക്കെ അറിവേ ഉള്ളോ? കഷ്ടം.
മുഖ്യമന്ത്രി ഇതെങ്ങനെ അംഗീകരിച്ചു എന്നതിലാണ് എല്ലാവർക്കും സംശയം. തനിക്ക് ഇഷ്ടപ്പെടാത്ത ചെയ്തികൾ കണ്ടാൽ മുഖ്യമന്ത്രിക്ക് ഹാലിളകും. എന്നാൽ ചീഫ് സെക്രട്ടറിയുടെ സംഗയങ്ങൾക്ക് മുഖ്യമന്ത്രി മറുപടിയൊന്നും പറഞ്ഞില്ല. അത് ശനിയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് കേരളം.
https://www.facebook.com/Malayalivartha