ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതികള്‍ ഭക്തര്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വി.എന്‍. വാസവന്‍....

ശബരിമലയ്ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതികള്‍ ഭക്തര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാവും പമ്പയിലെ ആഗോള അയ്യപ്പ സംഗമമെന്ന് മന്ത്രി വി.എന്‍. വാസവന്‍.
വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തര്‍ക്ക് അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ച് പൊതുനയം രൂപവത്കരിക്കാനായി സംഗമവേദി മാറുമെന്ന് മന്ത്രി . അയ്യപ്പഭക്തര്‍ക്ക് സുരക്ഷിത ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാനായി ദേവസ്വം ബോര്‍ഡ് അവസരം ഒരുക്കുകയാണ്.
ഇന്ത്യയില്‍ തന്നെ ഇതാദ്യമാണ് ഒരു തീര്‍ഥാടനകേന്ദ്രത്തിന്റെ വികസനചര്‍ച്ചകളില്‍ ഭക്തര്‍ക്ക് നേരിട്ടു പങ്കാളികളാവാനായി അവസരം ലഭിക്കുന്നത്. പവിത്രത കാത്തുകൊണ്ട് സമ്പൂര്‍ണ ഹരിത തീര്‍ഥാടനകേന്ദ്രമാക്കി ശബരിമലയെ മാറ്റാനായി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അയ്യപ്പഭക്തരുടെ പിന്തുണ ഉറപ്പാക്കുക, ശബരിമലയെ ലോക നിലവാരത്തിലെത്തിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നിക്ഷേപസാധ്യത കണ്ടത്തുക, വിവിധ രാജ്യങ്ങളിലെ അയ്യപ്പഭക്തരെ ഉള്‍പ്പെടുത്തി ഡേറ്റാബേസ് തയ്യാറാക്കുക, ലോകത്ത് എവിടെ നിന്നുള്ള അയ്യപ്പഭക്തര്‍ക്കും സുഗമദര്‍ശനം നടത്തി മടങ്ങാന്‍ നൂതന സംവിധാനങ്ങള്‍ സംയോജിപ്പിച്ചുള്ള ഒരൊറ്റ പ്ലാറ്റ്ഫോമുണ്ടാക്കുക, ഹെല്‍പ്ഡെസ്‌കുകള്‍ ആരംഭിക്കുക, തീര്‍ഥാടന-ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുക തുടങ്ങി വിപുലമായ ലക്ഷ്യത്തോടെയാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്..
"
https://www.facebook.com/Malayalivartha