പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. മുളക്കുഴ മുറിയില്‍ ദീപു സദനം വീട്ടില്‍ ദീപുമോന്‍ (35), വെണ്‍മണി ഏറം മുറിയില്‍ ശുഭ നിവാസില്‍ എം ആര്‍ മനോജ് (49) എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ആലപ്പുഴ വെണ്മണി സ്വദേശികളായ സഹോദരിമാരെയാണ് ഇവര്‍ പീഡനത്തിനിരയാക്കിയത്.
വെണ്‍മണി പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ അഭിലാഷ് എംസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. സബ് ഇന്‍സ്പക്ടര്‍ സുഭാഷ് ബാബു.കെ അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോപകൂമാര്‍. ജി സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആകാശ് ജി കൃഷ്ണന്‍, ശ്യാംകുമാര്‍ ബി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha