സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിച്ചു. പടിഞ്ഞാറത്തറയില്‍ ഇറങ്ങിയ ഇരുവരെയും ഒരാഴ്ചയോളമായി വയനാട്ടില്‍ തങ്ങുന്ന പ്രിയങ്കാ ഗാന്ധി എംപി ഇവിടെ സ്വീകരിച്ചു. ഇന്ന് ഇരുവര്‍ക്കും പൊതുപരിപാടികളില്ല. ഇരുവര്‍ക്കുമൊപ്പം കെ സി വേണുഗോപാല്‍ എംപിയുമുണ്ട്. സ്വകാര്യ സന്ദര്‍ശനമാണ് ഇരുവരും നടത്തുന്നത്.
ഇതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി മുന്നൊരുക്കവും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും എന്നാണ് സൂചന. കെപിസിസി നേതൃത്വവുമായി ഇതിനായി കൂടിക്കാഴ്ച നടത്തും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, ടി സിദ്ദിഖ് എംഎല്‍എ എന്നിവര്‍ ഇരുവരെയും സന്ദര്‍ശിച്ച് സ്വീകരിച്ചു. മുന്‍പ് പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സോണിയാ ഗാന്ധി വയനാട്ടിലെത്തിയത്. വയനാട്ടിലെ കോണ്‍ഗ്രസില്‍ കടുത്ത ഗ്രൂപ്പ് തര്‍ക്കം തുടരുന്നതിനിടെയാണ് ഉന്നത നേതാക്കള്‍ ജില്ലയിലെത്തുന്നത്. കെ സി വേണുഗോപാല്‍, സണ്ണി ജോസഫ് എന്നിവരുമായി രാഹുല്‍ ഗാന്ധി പ്രത്യേകം ചര്‍ച്ച നടത്തുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha