അമ്മയോട് യാത്ര പറഞ്ഞിറങ്ങി ത്രിബിൾസ് അടിച്ചതിന് നാട്ടുകാരുടെ തെറി വിളി..!പിന്നാലെ നടുറോഡിൽ തലച്ചിതറി മരണം

വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാലയ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ് ടു, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ജയ്‌സണ്‍ (17), ഷാനു (16) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന സ്റ്റെഫാനി എന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപത്താണ് ദാരുണമായ സംഭവം നടന്നത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മൂന്നുപേരും ഒരുമിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട ജയ്‌സണും ഷാനുവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം വരിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട സ്റ്റെഫാനിയുടെ ചികിത്സ തുടരുകയാണ്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് മരിച്ച ജയ്‌സണ്‍. ഷാനു പുതിയതുറ സ്വദേശിയാണ്. ഇരുവർക്കും അവിചാരിതമായി സംഭവിച്ച അപകടത്തിൽ നാടിന് തീരാ ദുഃഖം. ഈ ദുരന്തം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത കാലത്തായി ഈ പ്രദേശത്ത് അപകടങ്ങൾ വർധിച്ചു വരുന്നു എന്നത് ശ്രദ്ധേയമാണ്. അമിതവേഗതയും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കരിമ്പന വീട്ടിലേക്ക് നിനച്ചിരിക്കാതെ എത്തിയത് ഗൃഹനാഥയുടെയും ഗൃഹനാഥന്റെയും മകളുടെയും മൃതദേഹങ്ങൾ. ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയ കാറപകടം ചെല്ലക്കൊടി ഗ്രാമത്തേയും തീരാദുഃഖത്തിലാഴ്ത്തി. ശനിയാഴ്ച പുലർച്ചെ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് (66), ഭാര്യ മൈമൂന (62), മകൾ താഹിറ (40) എന്നിവരാണു മരിച്ചത്. സംഭവദിവസം ആദ്യം മരിച്ചതു ഗൃഹനാഥ മൈമൂനയാണ്.
അന്നു വൈകിട്ടു മൈമൂനയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നൂറു കണക്കിനു പേരാണ് അന്തിമോപചാരമർപ്പിക്കാൻ തടിച്ചുകൂടിയത്. ഇന്നലെ മരിച്ച ഗൃഹനാഥൻ കുഞ്ഞിമുഹമ്മദിന്റെയും മകൾ താഹിറയുടെയും മൃതദേഹങ്ങൾ രാത്രി 8 മണിയോടെ വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകൾ കിട്ടിയില്ല.
താഹിറയുടെ മകൾ അൻഷിദ പഠിക്കുന്ന മൈസൂരുവിലെ നഴ്സിങ് കോളജിൽ പോയി മടങ്ങിയതായിരുന്നു ഏഴംഗ കുടുംബം. മരിച്ച കുഞ്ഞിമുഹമ്മദിനും മൈമൂനയ്ക്കും താഹിറയ്ക്കും പുറമേ താഹിറയുടെ 2 ആൺമക്കളും സഹോദരീ ഭർത്താവ് ഇസ്ഹാഖും മകളുമാണ് കാറിലുണ്ടായിരുന്നത്. ഇസ്ഹാഖായിരുന്നു കാർ ഓടിച്ചത്. വീടെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് വരമ്പൻകല്ല് പാലത്തിനു സമീപം രാത്രി കാർ മരത്തിലിടിച്ചത്. വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ സമീപവാസികളും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. സീറ്റുകളടക്കം ഇളകിത്തെറിച്ച നിലയിലായിരുന്നു. ഇരുന്നിടത്തുനിന്നു തെറിച്ചു വശങ്ങളിലും സീറ്റിലും ഇടിച്ചാണ് അകത്തുണ്ടായിരുന്നവർക്കു ഗുരുതരമായി പരുക്കേറ്റത്. ഓരോരുത്തരെയായി പുറത്തെടുത്ത് ആംബുലൻസുകളിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രി നടന്ന അപകടം നാട്ടുകാരിൽ പലരും അറിഞ്ഞത് രാവിലെയാണ്. ബന്ധുക്കൾ അറിയിച്ചയുടൻ താഹിറയുടെ ഭർത്താവ് നജ്മുദ്ദീനും വിദേശത്തുനിന്നു നാട്ടിലെത്തി. നജ്മുദ്ദീനെ ആശ്വസിപ്പിക്കാനും ബന്ധുക്കൾ പാടുപെട്ടു. മഞ്ഞപ്പെട്ടി ജുമാമസ്ജിദിൽ മൈമൂനയുടെ കബറിടത്തിനു സമീപം കുഞ്ഞിമുഹമ്മദിന്റെയും താഹിറയുടെയും മൃതദേഹങ്ങൾ കബറടക്കി.
https://www.facebook.com/Malayalivartha