ശബരിമല വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന്‍

സ്വര്‍ണപ്പാളി വിഷയത്തില്‍ ഒട്ടേറെ ദുരൂഹതുകളുണ്ടെന്നും കുറ്റവാളികളെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നുണ്ടെങ്കില്‍ വളരെ വിദഗ്ധമായ അന്വേഷണമാണ് ആവശ്യമെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാവ് കുമ്മാനം രാജശേഖരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ ബോര്‍ഡംഗങ്ങള്‍ ഒന്നാകെ രാജിവയ്ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും കുമ്മനം പറഞ്ഞു.
ക്ഷേത്രമതില്‍ കെട്ടിനു പുറത്ത് ഇതുപോലുള്ള സ്വര്‍ണഗോളകളൊന്നും കൊണ്ടുപോകാന്‍ പാടില്ല എന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ദേവസ്വം മാനുവലിലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ചാല്‍ പണി തീര്‍ക്കേണ്ടത് ക്ഷേത്രത്തിന്റെ മതിലിനുള്ളിലാണ്. അത് ഇവിടെ ലംഘിച്ചു. എന്തുകൊണ്ട് ഹൈക്കോടതി സ്‌പെഷല്‍ കമ്മീഷണറെ അറിയിച്ചില്ല. സംസ്ഥാനാന്തര ബന്ധമുള്ള ചില ശക്തികള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കുമ്മാനം ആരോപിച്ചു. കുറ്റവാളികളെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നുണ്ടെങ്കില്‍ അത് സിബിഐക്ക് മാത്രമേ സാധിക്കൂ. സിബിഐക്ക് കേസ് വിട്ടുകൊടുക്കണമെന്ന് സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെടുകയാണെന്നും കുമ്മനം പറഞ്ഞു.
2019ല്‍ 40 വര്‍ഷത്തെ ഗ്യാരന്റിയോടെ ഗോളക അവിടെ സ്ഥാപിച്ച് ആറു വര്‍ഷത്തിനുശേഷം അവിടെനിന്ന് ഇളക്കിമാറ്റേണ്ടി വന്നു. അതുതന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തേണ്ടതാണ്. അന്ന് കൊണ്ടുപോയി എന്നു പറയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തേണ്ടതാണ്. കാരണം രണ്ടുപേരും അതിന്റെ ഉത്തരവാദികളാണ്. 2025 സെപ്റ്റംബര്‍ മാസം പുനര്‍നിര്‍മിച്ചു കൊണ്ടുവരാന്‍ അതേ ആളുകള്‍ക്ക് തന്നെ കൊടുക്കുകയാണ്. അപ്പോള്‍ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തെറ്റ് ചെയ്തു. ആര്‍ക്കും ക്ഷമിക്കാനാവാത്ത വലിയെ തെറ്റാണ് ഇപ്പോഴത്തെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ചെയ്തത്.
ദ്വാരപാലകര്‍ എന്നു പറയുന്നത് ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നില്‍ കാവല്‍ക്കാരായി നില്‍ക്കുന്നവരാണ്. ദേവനെപ്പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഭക്തജനങ്ങളെല്ലാം ഉത്കണ്ഠാകുലരാണ്. സര്‍ക്കാര്‍ എന്തുകൊണ്ട് ഇത് മനസിലാക്കുന്നില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് ഒരക്ഷരം മിണ്ടുന്നില്ല. ആഗോളഭക്തസംഗമം നടത്തിയപ്പോള്‍ വാ തോരാതെ അതേക്കുറിച്ചൊക്കെ പ്രസംഗിച്ചു നടന്നല്ലോ, ഇതിന്റെ ഖ്യാതിയെക്കുറിച്ച്, ആഗോളതലത്തില്‍ ശബരിമല ക്ഷേതരത്തിന്റെ പ്രശസ്തി കൊണ്ടുവരുന്നതിനെക്കുറിച്ച്, അയ്യപ്പഭക്തന്‍മാരുടെ വിശ്വാസത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഒക്കെ പറഞ്ഞ അള് ഇപ്പോള്‍ ഒന്നും മിണ്ടാത്തത് എന്താണ്. എന്തുകൊണ്ട് അന്നത്തെ ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെയും കമ്മീഷണറെയും അതുപോലെ ഉള്ളവരെയുമൊക്കെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്. ഈ കാര്യത്തെക്കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണം എന്താണെന്ന് എന്തുകൊണ്ട് പറയുന്നില്ല എന്നും കുമ്മനം ചോദിച്ചു.
ശബരിമല കേന്ദ്രീകരിച്ച് വലിയൊരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നുവെന്ന് വളരെ വര്‍ഷക്കാലമായി ആരോപണമുയര്‍ന്നിട്ടുണ്ട്. ശബരിമലയിലെത്തിക്കൊണ്ടിരിക്കുന്ന ഭക്തജനങ്ങളുടെ വികാരങ്ങളെയും വിശ്വാസത്തെയുമൊക്കെ ധ്വംസിക്കാനും മനഃപൂര്‍വമായി ശബരിമല ക്ഷേത്രത്തിന്റെ ഖ്യാതി നശിപ്പിക്കാനുമൊക്കെ വേണ്ടിയിട്ടുള്ള ഗൂഢശക്തികളുടെ ശ്രമങ്ങള്‍ നടന്നുവരുന്നുവെന്നുള്ള ആരോപണം, ഭക്തജനങ്ങളുടെ ആവലാതികള്‍ എല്ലാം കുറേനാളുകളായി ഉയര്‍ന്നുവരികയാണ്. അനുദിനം അത് ശരിയാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന സംഭവവികാസങ്ങളാണ് ശബരിമലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 1998ല്‍ വിജയ് മല്യ 30.3 കിലോ സ്വര്‍ണം ശബരിമലയില്‍ ശ്രീകോവിലും അതിനനുബന്ധമായുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും നിര്‍മിതികളുമെല്ലാം സ്വര്‍ണപ്പാളി പതിപ്പിക്കാന്‍ നല്‍കിയിട്ടുള്ളതാണ്. അതനുസരിച്ച് അതിന്റെ പണികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. ആ പണി ചെയ്ത കോണ്‍ട്രാക്ടര്‍, ആ വര്‍ക്‌സ്ഏറ്റെടുത്ത് പരിശോധന നടത്തിയ ആളുകള്‍, അതിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളവര്‍ എല്ലാവരും അര്‍ധശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു കഴിഞ്ഞു ശബരിമലയില്‍ ഈ ദ്വാരപാലകന് സ്വര്‍ണപ്പാളികള്‍കൊണ്ട് പൊതിയുകയുണ്ടായി. അങ്ങനെ ദ്വാരപാലകന്‍മാര്‍ക്ക് സ്വര്‍ണത്തില്‍ ഗോളക ഉണ്ടാക്കിക്കൊടുത്ത് സ്ഥാപിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭമൊക്കെ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അവിടെയെത്തിയ കോടിക്കണക്കിന് ഭക്തര്‍ ഇത് കാണുകയും അതിന്റെ ചിത്രങ്ങളെല്ലാം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. 2019 വരെ അവിടെ സ്വര്‍ണപ്പാളികള്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്. പക്ഷേ 2019ല്‍ എന്ത് സംഭവിച്ചു? കേടുപാടുകള്‍ സംഭവിച്ചുവെന്ന് പറഞ്ഞ് അവിടെനിന്ന് ഇളക്കിഎടുത്ത് പുനര്‍നിര്‍മിക്കാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി. അത് കൊണ്ടുപോയപ്പോള്‍ ദേവസ്വംബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ചെമ്പുപാളിയാണെന്ന്. ചെന്നൈയില്‍ അത് കിട്ടിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ പറയുന്നു തങ്ങള്‍ക്ക് കിട്ടിയത് ചെമ്പ് ആണെന്ന്. ഇതെങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അറിയേണ്ടതെന്നും കുമ്മനം പ്രതികരിച്ചു.
https://www.facebook.com/Malayalivartha