സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ..? ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ ? ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല..

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കുറച്ചുദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്.വലിയ രീതിയിൽ ഉള്ള ചർച്ചകളാണ് നടക്കുന്നത് ഇപ്പോൾ . സ്വർണം നഷ്ടമായിട്ടുണ്ടോ, എങ്കിൽ അതിന് ആരാണ് കാരണക്കാർ എന്നൊക്കെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വാർത്തകൾക്കിടെ ശ്രദ്ധയിൽപ്പെട്ട ഒരുവാക്കാണ് 'ഇലക്ട്രോപ്ലേറ്റിംഗ്'. എന്നാൽ ഇത് എന്താണെന്നോ എങ്ങനെയാണ് ചെയ്യുന്നതെന്നോ പലർക്കും അറിയില്ല.
ഇലക്ട്രോപ്ലേറ്റിംഗ് ചെയ്യുമ്പോൾ സ്വർണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടോ എന്നതും പലർക്കും സംശയമുള്ള കാര്യമാണ്. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.ഒരു ലോഹത്തിന്റെ ഉപരിതലത്തിൽ സ്വർണത്തിന്റെ നേർത്ത പാളി പിടിപ്പിക്കുന്നതിനെയാണ് സ്വർണം പൂശൽ എന്ന് പറയുന്നത്. ചെമ്പിന്റെയും വെള്ളിയുടെയും പുറത്താണ് സാധാരണ സ്വർണം പൂശുന്നത്. എല്ലാഭാഗത്തും ഒരേ അളവിൽ സ്വർണം എത്തുന്നതിനാൽ ഉള്ളിലുള്ള ലോഹം ഏതാണെന്ന് ആർക്കും മനസിലാകില്ല.
പറഞ്ഞപ്പോൾ എളുപ്പത്തിൽ തീർന്നെങ്കിലും സങ്കീർണമായ നിരവധികാര്യങ്ങൾ ഇതിനുപിന്നിലുണ്ട്.സ്വർണംപൂശേണ്ട ലോഹത്തിന്റെ ഉപരിതലം നന്നായി വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അഴുക്കോ, പൊടിയോ, എണ്ണയോ ലോഹ ഉപരിതലത്തിൽ ഉണ്ടെങ്കിൽ സ്വർണംപൂശൽ കറക്ടാവില്ല.
അതിനുവേണ്ടിയാണ് വൃത്തിയാക്കുന്നത്.വൃത്തിയാക്കുന്നതിനൊപ്പം മിനുസപ്പെടുത്തിയെടുക്കുകയും ചെയ്യും.വൃത്തിയാക്കൽ കഴിഞ്ഞ ലോഹപാളികളെ വെള്ളത്തിൽ കഴുകിയെടുക്കുകയാണ് അടുത്ത പണി. നേരത്തേ വൃത്തിയാക്കാൻ ഉപയോഗിച്ച രാസവസ്തുക്കൾ എന്തെങ്കിലും ലോഹ ഉപരിതലത്തിൽ ശേഷിക്കുന്നുണ്ടെങ്കിൽ അവ നീക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുകൂടി കഴിയുന്നതോടെ സ്വർണംപൂശേണ്ട ലോഹം എല്ലാത്തരത്തിലും ക്ലീൻ ആവും.ഇനിയാണ് കൂടുതൽ പ്രധാനമായ ഘട്ടങ്ങളിലേക്ക് തിരിയുന്നത്.അങ്ങനെ പല പല ഘട്ടങ്ങളിൽ ആണ് ഇത്തരത്തിൽ സ്വർണം പൂശുന്നത് .
https://www.facebook.com/Malayalivartha