ഇന്ത്യയിലെ ഏക ചെളി (മഡ് വോൾക്കാനോ) അഗ്നിപർവതം പൊട്ടിത്തെറിച്ചു..മഡ് വോൾക്കാനോ ചെളിയും മണ്ണും വെള്ളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്.. കൂടാതെ അപൂർവമായി പ്രകൃതി വാതകവും പുറത്തേക്ക് വരാറുണ്ട്..

അഗ്നി പർവ്വതങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് , എന്നാൽ ചെളി അഗ്നിപർവ്വതങ്ങളെ കുറിച്ചോ..? ഇന്ത്യയിലെ ഏക ചെളി (മഡ് വോൾക്കാനോ) അഗ്നിപർവതം പൊട്ടിത്തെറിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപിലെ ബരാത്താങിൽ 20 വർഷത്തിലധികമായി നിഷ്ക്രീയമായിരുന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. അവസാനമായി 2005 ലാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. പോർട്ട് ബ്ലെയറിൽ നിന്നും 150 കിമി അകലെയാണ് ബരാത്താങ്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ഇവിടെ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്.
അഗ്നിപർവതങ്ങൾ ലാവ പുറന്തള്ളുമ്പോൾ, മഡ് വോൾക്കാനോ ചെളിയും മണ്ണും വെള്ളവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കൂടാതെ അപൂർവമായി പ്രകൃതി വാതകവും പുറത്തേക്ക് വരാറുണ്ട്. അഗ്നിപർവതങ്ങളെ പോലെ തീയോ ചൂടോ പുകയോ ഇവയ്‌ക്ക് ഉണ്ടാകാറില്ല.ഭൂമിയുടെ ഉള്ളിലെ അഴുകിയ ജൈവവസ്തുക്കളിൽനിന്നുള്ള വാതകങ്ങൾ ചേർന്നാണ് ഇവിടെ ചെളി അഗ്നിപർവതം രൂപംകൊള്ളുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്. ഇതിനുമുൻപ് 2005-ലാണ് സമാനപൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ഫലമായി പ്രദേശത്ത് നാലു മീറ്റർ ഉയരത്തിൽ മൺകൂന രൂപപ്പെട്ടു. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ചെളി വ്യാപിച്ചുകിടക്കുകയാണ്.
ചെളി അഗ്നിപർവതങ്ങൾ എന്നു പേരൊക്കെ ഉണ്ടെങ്കിലും യഥാർഥ അഗ്നിപർവതങ്ങളുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല.ലാവയ്ക്ക് പകരം ചെളിയും വെള്ളവുമടങ്ങിയ മിശ്രിതമാണ് മഡ് വോൾക്കാനോകൾ പുറത്തേക്ക് തെറിപ്പിക്കുന്നത്. ഇതിനൊപ്പം വലിയ അളവിൽ പ്രകൃതിവാതകവും ചിലപ്പോൾ പുറത്തേക്കു വരും. സാധാരണ അഗ്നിപർവതങ്ങളെപ്പോലെ തീയോ കടുത്ത ചൂടോ പുകയോ ഒന്നുമില്ലാത്തതിനാൽ ഇവ ശ്രദ്ധിക്കപ്പെടാറില്ല.സാധാരണ അഗ്‌നിപർവതങ്ങൾ ലാവ പുറന്തള്ളുമ്പോൾ, അതിനു പകരം ചെളിയും വെള്ളവുമടങ്ങിയ മിശ്രിതമാണ് മഡ് വോൾക്കാനോകൾ പുറത്തേക്ക് തെറിപ്പിക്കുന്നത്.
ഇതിനൊപ്പം വലിയ അളവിൽ പ്രകൃതിവാതകവും ചിലപ്പോൾ പുറത്തേക്കു വരും. ഈ വാതകത്തിന് ഏതെങ്കിലും രീതിയിൽ തീപിടിച്ചാൽ വലിയ സ്‌ഫോടനവും മണിക്കൂറുകളോളം കത്തിയെരിയുന്ന തീയും ഉടലെടുക്കും. ചെളി അഗ്‌നിപർവതങ്ങൾ പൊതുവെ ജലത്തിൽ തങ്ങളുടെ പ്രവാഹത്താൽ സൃഷ്ടിക്കപ്പെട്ട ഒരു ദ്വീപിന്റെ കേന്ദ്രത്തിലായാകും സ്ഥിതി ചെയ്യുക. എന്നാൽ ചിലത് വെള്ളത്തിനടിയിലോ കരയുടെ ഉപരിതലത്തിനടിയിലോ മറഞ്ഞുകിടക്കും. ചെളിപ്രവാഹമുണ്ടാകുമ്പോൾ മാത്രമാകും ഇവയുടെ പ്രവാഹകേന്ദ്രം പുറത്തേക്ക് കാണപ്പെടുന്നത്. സാധാരണ അഗ്നിപർവതങ്ങളെപ്പോലെ ഇവയെ ചുറ്റിപ്പറ്റി തീയോ ചൂടോ പുകയോ ഒന്നുമില്ലാത്തതിനാൽ ഇവ ശ്രദ്ധിക്കപ്പെടാറില്ല.
എന്നാൽ പ്രവാഹമുണ്ടായി കഴിഞ്ഞാകും യഥാർഥ ദുരന്തം എത്തുക.ലോകത്ത് ഇതുവരെ ആയിരത്തിലധികം ചെളി അഗ്നിപർവതങ്ങളുണ്ടെന്നാണ് കണക്ക്.ഇതിൽ 400 എണ്ണവും അസർബൈജാനിലാണുള്ളത്. ഇത്തരം പ്രകൃതിപ്രതിഭാസങ്ങളുടെ ആധിക്യം മൂലം 'ലാൻഡ് ഓഫ് ഫയർ' എന്ന പേരിലും അസർബൈജാൻ അറിയപ്പെടാറുണ്ട്. ഇവിടെയുള്ളവ വളരെ സജീവവും ആക്രമണാത്മക കൂടുതലുള്ളതുമാണെന്നും ഭൗമശാസ്ത്രജ്ഞർ പറയുന്നു. അസർബൈജാൻ കൂടാതെ, റഷ്യ, ബൾഗേറിയ, ഇറ്റലി, റുമേനിയ, ജോർജിയ, തുർക്ക്‌മെനിസ്ഥാൻ, ഇന്തൊനീഷ്യ, ഇറാൻ, പാക്കിസ്ഥാൻ, യുഎസ്, വെനസ്വേല, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഈ പ്രതിഭാസം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ ആൻഡമാൻ ദ്വീപുകളുടെ ചില മേഖലയിൽ ഇവയുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ മാത്രമല്ല ചൊവ്വയിലും ചെളി അഗ്നിപർവതങ്ങളെന്ന് സംശയിക്കുന്ന ഗർത്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha