ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാന്‍ ദേ ഇവിടെയുണ്ട് ; ഭാഗ്യശാലി ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

25 കോടിയുടെ ഓണം ബമ്പര്‍ സമ്മാനവിജയിയെ തിരഞ്ഞെടുത്തു. ഇത്തവണ പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് വിറ്റ ടിക്കറ്റ് വാങ്ങിയത് തിരുവനന്തപുരത്തെ ഏജന്റ് അവിടെ നിന്ന് വാങ്ങി കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജന്‍സീസ് ഉടമ തങ്കരാജനിലേക്കാണ് ആദ്യം ടിക്കറ്റ് എത്തിയത്. അവിടെ നിന്ന് കൊച്ചി നെട്ടൂരിലെ ലതീഷ് എന്ന ഏജന്റ് വാങ്ങി വിറ്റ ടിക്കറ്റിലെ സമ്മാന ജേതാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഏവരും.
മരട് സ്വദേശിയാണ് ഇദ്ദേഹം എന്നാണ് വിവരം. സ്ഥിരം ടിക്കറ്റെടുത്ത് വില്‍പ്പന നടത്തുന്നയാളാണ് രതീഷ് എന്ന് ഭഗവതി ലോട്ടറി ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 50 ലക്ഷം അടിച്ച ഭഗവതി ലോട്ടറീസില്‍ നിന്ന് ലോട്ടറി വാങ്ങിച്ച് വില്‍പ്പന നടത്തുന്ന ഏജന്റ് കാളിരാജിന് ഇത്തവണയും 50 ലക്ഷം അടിച്ചു. കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍, 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനായിരുന്നു. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 14.07 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് നിന്ന് വിറ്റത്. വില്‍പനയില്‍ തൃശൂര്‍ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകള്‍. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു. സെപ്തംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചും മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 71 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. വയനാട് വിറ്റ ടിക്കറ്റിനായിരുന്നു കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനം ലഭിച്ചതെങ്കിലും ടിക്കറ്റ് വാങ്ങിയത് കര്‍ണാടക സ്വദേശിയായിരുന്നു.
ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേര്‍ക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതില്‍ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്. ഒന്നാം സമ്മാനമായി 25 കോടി രൂപ ലഭിക്കുന്നയാളുടെ കൈകളിലേക്ക് 15.48 കോടി രൂപ മാത്രമാണ് ലഭിക്കുക. ഏജന്റ് കമ്മീഷനും നികുതിയും കുറച്ചുള്ള തുകയാണിത്. ലോട്ടറി അടിച്ചിട്ടുണ്ടെങ്കില്‍ ആദ്യം തന്നെ ബാങ്കിനെയോ ഭാഗ്യക്കുറി ഓഫീസിനെയോ സമീപിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് അവര്‍ നിര്‍ദേശിക്കുന്ന രേഖകള്‍ കൈമാറി അപേക്ഷ സമര്‍പ്പിക്കണം. ലോട്ടറി ടിക്കറ്റിന് പുറത്ത് പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ ലോട്ടറി വകുപ്പ് നിര്‍ദ്ദേശിക്കും. നല്‍കുന്ന നിര്‍ദേശത്തിന് അനുസരിച്ച് വേണം ഇത് ചെയ്യാന്‍. തുക കൈപ്പറ്റുന്നതിനായി ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പിയെടുത്ത്, ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്. 1 രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുകയാണ് അടുത്തഘട്ടം. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമായി സമര്‍പ്പിക്കണം.
ഓണം ബമ്പറടിച്ചാല്‍ എന്തു ചെയ്യണം?
25 കോടിയെന്ന ബമ്പര്‍ സമ്മാനം സാധാരണക്കാരന് സ്വപ്ന തുല്യമായ തുകയാണ്. ആദ്യം 25 കോടിയില്‍ നിന്നും 10% ഏജന്റ് കമ്മീഷനായി നല്‍കേണ്ടി വരും. പിന്നീട് നികുതിയും സെസും എല്ലാം കുറക്കുമ്പോള്‍ അവസാനം ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തുന്നത് ഏകദേശം 12.89 കോടി രൂപയായിരിക്കും. എന്നാല്‍ 25 കോടി ബമ്പറടിച്ചാല്‍ എന്തെല്ലാം ചെയ്യണമെന്ന് നിങ്ങള്‍ക്കറിയാമോ? വിശദമായി അറിയാം;
1) ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബമ്പര്‍ ടിക്കറ്റ് സുരക്ഷിതമാക്കുക എന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ടിക്കറ്റിന് പുറകുവശത്ത് നിങ്ങളുടെ പേരും മേല്‍വിലാസവും എഴുതുക. മാത്രമല്ല ഈ ടിക്കറ്റ് കേടുപാടില്ലാതെ സുരക്ഷിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.
2) ബമ്പറടിച്ചാല്‍ ടിക്കറ്റുമായി ഉടന്‍ തന്നെ അടുത്തുള്ള ബാങ്കിലോ അല്ലെങ്കില്‍ ഭാഗ്യക്കുറി ഓഫീസിലോ ബന്ധപ്പെടുക.
3) അതിനു ശേഷം അവര്‍ നിര്‍ദ്ദേശിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
4) ടിക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ഫോട്ടോ കോപ്പി എടുക്കുകയും, ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം.
5) അപേക്ഷയോടൊപ്പം ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്‍കേണ്ടതുണ്ട്.
6) ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഡൗണ്‍ലോഡ് ചെയ്യണം. ഇതില്‍ ഒരു രൂപയുടെ റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക
7) അതിനു ശേഷം സമ്മാനത്തുക ലഭിക്കേണ്ട ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.
നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ സമ്മാനത്തുക കൈപ്പറ്റണം. അതിന് നേരിട്ട് ലോട്ടറി ഓഫീസിനെ സമീപിക്കേണ്ടതുണ്ട്. വലിയ സമ്മാനത്തുക ലഭിച്ചാല്‍, സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ സഹായം തേടുന്നതും ഉചിതമായിരിക്കും.
2023 ല്‍ ബംപര്‍ സമ്മാനത്തുക 25 കോടിയായി ഉയര്‍ത്തിയ ശേഷം ആദ്യമായി സമ്മാനം ലഭിച്ചത് തിരുവനന്തപുരം സ്വദേശി അനൂപിനാണ്. നറുക്കെടുപ്പ് പൂര്‍ത്തിയായി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സമ്മാനം തനിക്കാണെന്ന് വ്യക്തമാക്കി അനൂപ് എത്തി. എന്നാല്‍ അതിന് ശേഷം അനൂപ് നേരിട്ട ബുദ്ധിമുട്ടുകള്‍ ചില്ലറയൊന്നുമല്ല. പലരും പണം ചോദിച്ച് അനൂപിനെ സമീപിച്ചു. ഒടുവില്‍ സഹായ അഭ്യര്‍ത്ഥനക്കാരുടെ ശല്യം സഹിക്കാതെ സ്വന്തം വീട് പോലും അനൂപിന് ഉപേക്ഷിക്കേണ്ടി വന്നു.
ഏറെ നാളുകളോളം അനൂപിനെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിനിപ്പുറം താനൊരു പുതിയ ലോട്ടറി കട തുടങ്ങുകയാണെന്ന് അറിയിച്ച് അനൂപ് എത്തി. പിന്നാലെ ഹോട്ടല്‍ ബിസിനസിലേക്ക് കടന്നതായും അനൂപ് വ്യക്തമാക്കി. താന്‍ ആദ്യം ഒന്നും പ്രതികരിക്കാതിരുന്നത് ആളുകളെ ശല്യം കൊണ്ടാണെന്ന് അനൂപ് പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ തന്റെ വിജയ രഹസ്യത്തെ കുറിച്ചും അനൂപ് വെളിപ്പെടുത്തി. 25 കോടി ലഭിച്ചതോടെ ജീവിതം മാറി മറിഞ്ഞുവെന്ന് അനൂപ് പറഞ്ഞു. എന്നാല്‍ താനൊരിക്കലും കിട്ടിയ സൗഭാഗ്യം ദൂര്‍ത്തടിച്ച് കളഞ്ഞില്ല, മറിച്ച് കൃത്യമായ പണം കൈകാര്യം ചെയ്തു. അതിനാല്‍ തനിക്ക് ഇന്ന് നല്ല ജീവിതം സാധ്യമായെന്ന് അനൂപ് വ്യക്തമാക്കി. ലോട്ടറിയടിച്ച പണം നാളുകളോളം എഫ്ഡി ഇട്ട് അതിന്റെ പലിശകൊണ്ടാണ് അനൂപ് ബിസിനസ് തുടങ്ങിയത്.
വീണ്ടുമൊരു തിരുവോണം ബംപര്‍ എത്തുമ്പോള്‍ ഇപ്പോഴിതാ 'മണി മാനേജ്‌മെന്റിനെ' കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അനൂപിന്റെ ?ഭാര്യ മായ. ലോട്ടറി എടുക്കുന്നതിന് പിന്നില്‍ എന്തെങ്കിലും തന്ത്രങ്ങളുണ്ടോയെന്ന ചോദ്യത്തിനും മായ സീ ന്യൂസിനോട് പ്രതികരിച്ചു.
സ്ഥിരമായി ലോട്ടറിയെടുക്കുന്നവര്‍ക്ക് അറിയാം ഒരു നമ്പര്‍ പാറ്റേണ്‍ കാണുമെന്ന്. റീപ്പീറ്റ് വരുന്ന ചെറിയ നമ്പറുകള്‍ നോക്കിയെടുക്കുന്നവരുണ്ട്. നൂറോ അഞ്ഞൂറോ ഒക്കെ വരുന്നത്. വലിയ നമ്പര്‍ പ്രതീക്ഷിക്കാന്‍ പറ്റില്ല. ചെറിയ നമ്പറൊക്കെ ആണെങ്കില്‍ ഒകെ. ഞങ്ങള്‍ക്ക് ലോട്ടറി അടിച്ച തുക എഫ് ഡി ഇട്ടേക്കുകയാണ്. മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിച്ചിട്ടുണ്ട്. വീട് ഞങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയില്ല. വീട് വാങ്ങി പുനരുദ്ധീകരിച്ചു. വണ്ടി വാങ്ങിയെങ്കിലും ഫ്രഷ് വമ്ടിയല്ല വാങ്ങിയത്. രണ്ട് ഷോപ്പ് തുടങ്ങി. മൂന്ന് കടകള്‍ ഉണ്ട് ഇപ്പോള്‍. എഫ് ഡിയില്‍ നിന്നുള്ള പലിശയും കൂടാതെ അതില്‍ നിന്ന് നേരിട്ട് അടഞ്ഞ് പോകുന്ന രീതിയില്‍ ലോണും എടുത്താണ് കാര്യങ്ങള്‍ ചെയ്തത്. അല്ലാതെ പൈസ വെറുതെ ചെലവാക്കിയിട്ടില്ല', മായ പറഞ്ഞു.
ഗ്രൂപ്പായി എടുത്ത ടിക്കറ്റിനാണ് സമ്മാനമെങ്കില്‍
തര്‍ക്കത്തിനൊന്നും വഴിവെക്കാതെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ പണം സുരക്ഷിതമായി കൈകാര്യം ചെയ്യാം. ആദ്യം ഒരാളെ ചുമതലപ്പെടുത്താം. 50 രൂപയുടെ മുദ്രപത്രത്തില്‍ ഇക്കാര്യം എല്ലാവരും ചേര്‍ന്ന് സാക്ഷ്യപ്പെടുത്തി ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം. ഇയാളുടെ അക്കൗണ്ടിലേക്ക് പണം വരും. അതല്ല ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം വരേണ്ടതെങ്കില്‍ ആ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. അതേസമയം ഇത്തരത്തില്‍ നല്‍കുമ്പോള്‍ എല്ലാവരുടേയും പേര് വിവരങ്ങള്‍ ലോട്ടറി വകുപ്പിന് കൈമാറണം.
https://www.facebook.com/Malayalivartha