മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.... ബംഗളൂരുവിലെ ഹെബ്ബാള്‍ വൈദ്യുത ശ്മാശനത്തിലായിരുന്നു സംസ്‌കാരം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ബംഗളൂരുവിലെ ഹെബ്ബാള്‍ വൈദ്യുത ശ്മാശനത്തിലായിരുന്നു സംസ്‌കാരം നടന്നത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇതോടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന ചരിത്രത്തിലെ ഒരുയുഗത്തിനാണ് പരിസമാപ്തിയായത്. റ്റിജെഎസ് ജോര്‍ജിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിക്കുകയും ചെയ്തു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച വൈകുന്നേരം മണിപ്പാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു റ്റിജെഎസ് ജോര്‍ജിന്റെ അന്ത്യം. 2011 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സര്‍ക്കാര്‍ നല്‍കുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി കേസരി പുരസ്‌കാരം 2019 ല്‍ ലഭിച്ചു.
പത്രാധിപര്‍, കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടിജെഎസിന്റെ ഓര്‍മക്കുറുപ്പികളടങ്ങിയ പുസ്തകമാണ് 'ഘോഷയാത്ര'. വി കെ കൃഷ്ണമേനോന്‍. എം എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















