രാഹുലിനെ കണ്ട് ഹാലിളകി DYFI..!ഗണേശൻ ഒറ്റി..! ഡിടിഓ ഓഫീസിൽ കിടന്ന് മോങ്ങുന്നു..! രാഹുലിന് ഫുൾ സപ്പോർട്ട്

നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെ സഭാനടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.
ചര്‍ച്ചയ്ക്ക് നോട്ടീസ് പോലും നല്‍കാതെയുള്ള പ്രതിഷേധത്തെ ഭരണപക്ഷവും കളിയാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അനുമതി നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു സ്പീക്കര്‍.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. 'കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍', ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇത് സഭാമര്യാദയ്‌ക്കെതിരാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറും ധനമന്ത്രി കെ.എന്‍. ബാലഗോപാലും പലയാവര്‍ത്തി പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. സഭയിലെ പുതിയ അംഗങ്ങളായ ആര്യാടന്‍ ഷൗക്കത്തിനോടും ചാണ്ടി ഉമ്മനോടുമൊക്കെ ബാനര്‍ പിടിപ്പിക്കുന്നത് ശരിയാണോ എന്ന് ബാലഗോപാല്‍ ചോദിച്ചു.
സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള ശ്രമവും പ്രതിപക്ഷാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇതോടെ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭാനടപടികള്‍ കുറച്ചുനേരത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് സഭ തുടങ്ങിയപ്പോഴും പ്രതിപക്ഷം ബഹിഷ്‌കരണം തുടര്‍ന്നു. സ്വര്‍ണപ്പാളി വിഷയം ഗൗരവമായിത്തന്നെ സഭയില്‍ ഉന്നയിക്കാനുറച്ചാണ് പ്രതിപക്ഷം തിങ്കളാഴ്ച സഭയിലെത്തിയത്. അടിയന്തരപ്രമേയമായി നോട്ടീസ് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുന്നതിനു മുന്നേതന്നെ ചോദ്യോത്തരവേളയില്‍ വിഷയം അവതരിപ്പിക്കാം എന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുത്തു. ഇതിന് കാരണം കോടതി കാര്യം ചൂണ്ടികാട്ടി തള്ളുമെന്ന വിലയിരുത്തലായിരുന്നു
https://www.facebook.com/Malayalivartha






















