ശബരിമലയിലെ സ്വർണ്ണപാളി വിവാദം... അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. 5 പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടരുതെന്നും വ്യക്തമാക്കി കോടതി .
അതേ സമയം. ദേവസ്വം വിജിലൻസ് റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വർണപ്പാളിയിൽ നിന്ന് സ്വർണം കവർന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. 2019ൽ കൊണ്ടുപോയത് ദ്വാരപാലക ശിൽപ പാളികളും രണ്ട് പാളികളുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒന്നരക്കിലോ സ്വർണമാണ് പൊതിഞ്ഞിരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്നതിൽ 394 ഗ്രാം സ്വർണം മാത്രമെന്നും വിജിലൻസ് വ്യക്തമാക്കി.
വിജയമല്യ പൊതിഞ്ഞത് സ്വർണം തന്നെയാണ്. 8 സൈഡ് പാളികളിലായി 4 കിലോ സ്വർണമുണ്ടായിരുന്നു. 2 പാളികൾ പോറ്റിക്ക് നൽകിയിട്ടുണ്ടായിരുന്നു. ആ പാളികളിൽ എത്രസ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് .
അതേസമയം അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി വിഎൻ വാസവൻ . കോടതി ഇടപെടലിൽ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി പൂർണ്ണമായും സർക്കാർ സഹകരിക്കുമെന്നും ഉറപ്പു നൽകി.
"
https://www.facebook.com/Malayalivartha






















