രാഹുലിനെ കണ്ട് ഹാലിളകി DYFI..!ഗണേശൻ ഒറ്റി..! ഡിടിഓ ഓഫീസിൽ കിടന്ന് മോങ്ങുന്നു..! രാഹുലിന് ഫുൾ സപ്പോർട്ട്

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടുനിന്നുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്തതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും കെഎസ്ആര്‍ടിസിയിലെ ഇടത് അനുകൂല തൊഴിലാളി സംഘടനയും. പാലക്കാട് ഡിടിഒയെ തടഞ്ഞ് ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതിഷേധിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ഡിടിഒ ജോഷി ജോണിനെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാക്കള്‍ സ്വന്തം താത്പര്യപ്രകാരം പാലക്കാട് ജോലി ചെയ്ത് മുന്നോട്ടുപോകാനാകില്ലെന്നും ഭീഷണി മുഴക്കി. ഡിടിഒയുടെ സീറ്റിലിരുന്ന് രാഷ്ട്രീയം കളിച്ചാൽ സീറ്റിലുണ്ടാകില്ലെന്നായിരുന്നു ഭീഷണി.
കെഎസ്ആര്‍ടിസിയിലെ ഇടത് സംഘടനയെ പോലും അറിയിക്കാതെയാണ് പരിപാടി നടത്തിയതെന്ന് ആരോപിച്ച് കെഎസ്ആര്‍ടിഇഎ സംഘടനയും ഡിപ്പോക്ക് പുറത്ത് പ്രതിഷേധിച്ചു.രാഹുൽ മാങ്കൂട്ടത്തിലിലെന്ന ക്രിമിനലായിട്ടുള്ള ആളെ ഉദ്ഘാടനത്തിന് വിളിച്ചത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാമ് ഡിവൈഎഫ്ഐ നേതാക്കള്‍ ഡിടിഒ ജോഷി ജോണിനെ ചോദ്യം ചെയ്തത്.
ഡിടിഒയ്ക്ക് ഡിവൈഎഫ്ഐയുടെ ഭീഷണിപീഡന ആരോപണ വിധേയനായ എംഎൽഎയെ കൊണ്ട് ബസിന്‍റെ ഫ്ലാഗ് ഓഫ് നടത്തിയത് ശരിയാണോയെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ചോദ്യും ചെയ്തു. ഡിടിഒയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ആ താത്പര്യവുമായി പാലക്കാട് മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ ഭീഷണി മുഴക്കി. ജില്ലാ സെക്രട്ടറി റിയാസുദ്ദീന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വ്യക്തിപരമായി ഡിടിഒ എടുത്ത തീരുമാനമാണിത്. കെഎസ്ആര്‍ടിസിയുടെ തൊഴിലാളി സംഘടനകളോടു പോലും ആലോചിക്കാതെ തലയിൽ മുണ്ടിട്ട് പാതിരാത്രി കള്ളന്മാരെ പോലെ ശരിക്കും പറഞ്ഞാൽ മീശമാധവൻ സിനിമയിലെ ജഗതിയുടെ കഥാപാത്രം പട്ടാളം പുരുഷുവിന്‍റെ വീട്ടിൽ പോകുന്നതുപോലെയാണ് രാഹുൽ എത്തി ഉദ്ഘാടനം നടത്തിയതെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പരിഹസിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലി പാലക്കാട് കോൺഗ്രസിൽ ഭിന്നത മറനീക്കി പുറത്തുവന്നു. അറിയിക്കാതെ പരിപാടി നടത്തിയെന്ന് പാലക്കാട് നഗരസഭ കൗൺസിലർ മൻസൂർ. പ്രതിഷേധം അറിയിച്ച് പാർട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടു. രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐയും ബിജെപിയും രംഗത്തെത്തുകയും ചെയ്തു. എല്ലാവരെയും അറിയിച്ച് പരിപാടിയിൽ പങ്കെടുക്കാനാണ് വെല്ലുവിളി.
https://www.facebook.com/Malayalivartha






















