'അവൾ ചാകണം സാറേ'; കൊന്നിട്ടും കലി അടങ്ങാതെ കാലൻ ; ജെസ്സിയുടെ രഹസ്യങ്ങൾ പുറത്തിട്ട് കൂസലില്ലാതെ സാം ജയിലിൽ...!

അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സാം കെ.ജോർജിന്റെ കാറിൽ നിന്നു രക്തക്കറയും കൊല്ലപ്പെട്ട ജെസിയുടേതെന്നു കരുതുന്ന മുടിയും കണ്ടെത്തി. തെളിവെടുപ്പിന്റെ ഭാഗമായി പൊലീസ് കഴിഞ്ഞ ദിവസം കാർ പിടിച്ചെടുത്തിരുന്നു. രക്തക്കറയും മുടിയും കാറിൽനിന്ന് പ്രാഥമിക പരിശോധനയിൽ ലഭിച്ച വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നലെ ലാബിലേക്കു നൽകി.
അറസ്റ്റിലായ സാം കെ.ജോർജ് ഇപ്പോഴും ആരെയും കൂസാലില്ലാത്ത ഭാവത്തിലാണ് ആയിരിക്കുന്നത്. കൊലക്കുറ്റത്തിനു പിടിയിലായിട്ടും സാമിന്റെ ക്രൂര മനോഭാവത്തിൽ മാറ്റമില്ലെന്ന് പൊലീസ് പറഞ്ഞു. ‘അവൾ കൊല്ലപ്പെടേണ്ടവളാണ്’ എന്ന് ചോദ്യം ചെയ്യലിനിടെ സാം പറഞ്ഞു എന്ന വിവരങ്ങൾ പുറത്തേക്ക് വരുണ്ട്.
ഇന്നലെ രാവിലെ 11ന് കോട്ടയം കഞ്ഞിക്കുഴിയിലുള്ള കാർ വാഷിങ് സെന്ററിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. സാം ഉപേക്ഷിച്ച മുളകുസ്പ്രേയുടെ ടിൻ ഇവിടെനിന്നു കണ്ടെത്തിയിരുന്നു . ഈ സ്പ്രേ ജെസിയുടെ മുഖത്ത് പ്രയോഗിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ചുകയറിയതും കൊലപാതകം നടത്തിയതും.
https://www.facebook.com/Malayalivartha