Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

"മോഹൻലാലിനേയും മുതലെടുത്തൂ; പിണറായി, പരിപാടി നടത്തിയതിന്റെ പിന്നിലെ ഉദ്ദേശ്യം മറ്റൊന്ന്, ലാൽസലാം പൊളിച്ച് നടൻ "

06 OCTOBER 2025 05:02 PM IST
മലയാളി വാര്‍ത്ത

നടൻ മോ​ഹൻലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതിന്റെ പേരിൽ സർക്കാർ നടത്തിയ പരിപാടി രാഷ്ട്രീയ ചായ്വോടെയെന്ന് വിമർശനം. പരിപാടിയുടെ ഭാ​ഗമായി ലാൽസലാം എന്ന പേരാണ് പ്രധാനമായും വിവാദത്തിലേക്ക് നയിച്ചിരിക്കുന്ന ഘടകം. അമ്മ' വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് 'മലയാളം വാനോളം ലാല്‍സലാം' എന്ന് പേര് നല്‍കിയത് പാര്‍ട്ടി തത്വങ്ങളുമായി ചേര്‍ത്തു കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

'ലാല്‍സലാം' എന്ന് പേര് നല്‍കിയതെന്ന് ജയന്‍ ചേര്‍ത്തല വിമര്‍ശിച്ചു. 2014-ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് രാജ്യത്ത് സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റംവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയന്‍ ചേര്‍ത്തല.

'ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എവിടെ പരിപാടി നടത്തിയാലും ഏറ്റവും കൂടുതല്‍ സ്റ്റേജില്‍ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്രവും ഇതുതന്നെയാണ് ചെയ്യുന്നത്. ഒരു പരിപാടിയുടെ പേരിടുമ്പോള്‍ പോലും, ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയേയും തീക്ഷബുദ്ധിയോടേയും മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ കലയേയും കലാകാരന്മാരേയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇത്ര ശക്തിയായി, കൂര്‍മബുദ്ധിയോടെ ചിന്തിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല', ജയന്‍ ചേര്‍ത്തല പറഞ്ഞു.

'2014-ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുന്നകാലംതൊട്ടാണ് ഇന്ത്യയില്‍ സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നത്. അത് നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. മനസുകൊണ്ട് എനിക്ക് അതിനോട് ചേര്‍ച്ചയില്ല', അദ്ദേഹം വ്യക്തമാക്കി.

'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചതായും ജയന്‍ ചേര്‍ത്തല ആരോപിച്ചു. 'കൊച്ചിയിലെ മഹാരാജാസ് കോളേജില്‍ നടന്ന സംഭവമാണ്. അവിടുത്തെ കെഎസ്‌യു പ്രവര്‍ത്തകന് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനമായിരുന്ന എസ്എഫ്‌ഐയില്‍നിന്ന് ഏറ്റ തിരിച്ചടിയുടെ കഥ വര്‍ണിക്കുന്ന സിനിമയായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത. കേരളം ഭരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്, അക്രമാസക്തരായ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പുറത്തുനില്‍ക്കുന്നുണ്ട്, അതുകൊണ്ട് കോണ്‍ഗ്രസിനെ വില്ലനാക്കാം എന്ന് അവര്‍ കൂര്‍മബുദ്ധിയില്‍ ചിന്തിച്ചു. എന്ത് നടന്നോ സിനിമയില്‍ അത് നേരെ മറിച്ചിട്ടു. ജനങ്ങളുടെ മുന്നില്‍ സത്യവിരുദ്ധമായ കാര്യമാണ് എത്തിയത്', ജയന്‍ ചേര്‍ത്തല ആരോപിച്ചു.


അതേ സമയം പരിപാടി നടക്കുന്ന സമയം പ്രതിപക്ഷ പ്രവർത്തകർ പോലും വരാതിരുന്ന പരിപാടിയിലേക്ക് സിപിഎം സംസ്ഥാന അധ്യക്ഷൻ എംവി ​ഗോവിന്ദൻ വേദിയിലേക്ക് എത്തിയതെല്ലാം വിവാദങ്ങൾ‍ക്ക് വഴിയൊരുക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (14 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (26 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

Malayali Vartha Recommends