ഷൊർണൂർ - എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു... ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകി ഓടുന്നു

എൻജിൻ തകരാർ... ഷൊർണൂർ - എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതതടസ്സം
ഷൊർണൂർ - എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എൻജിൻ തകരാറിനെ തുടർന്ന് എറണാകുളം - മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് നിർത്തിയിട്ടതോടെയാണ് റൂട്ടിലൂടെയുള്ള ഗതാഗതം തടസപ്പെട്ടത്.
ഷൊർണൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകൾ വൈകി ഓടുന്നു. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും - വടക്കാഞ്ചേരിക്കും ഇടയിൽ വച്ചാണ് എൻജിൻ തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയത്.
ഷൊർണൂരിൽ നിന്ന് പുതിയ എൻജിൻ എത്തിച്ച് തകരാർ പരിഹരിക്കാനായി ശ്രമം തുടങ്ങി. നിലവിൽ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ മാറ്റിയതായാണ് വിവരമുള്ളത്.
റൂട്ടിൽ പിടിച്ചിട്ടിരുന്ന മറ്റു ട്രെയിനുകൾ കടത്തിവിട്ടു തുടങ്ങി. മറ്റു ട്രെയിനുകൾ കടത്തിവിട്ട ശേഷം ട്രെയിൻ ഷൊർണൂരിലേക്ക് എത്തിക്കും. കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് നാല് മണിക്കൂര്‍ വൈകി ഓടുന്നതായി ഇന്ത്യൻ റെയിൽവേ .
"
https://www.facebook.com/Malayalivartha