നിയമസഭാതെരഞ്ഞെടുപ്പ്: കരിപ്പൂര്‍ വിമാനത്താവള സ്ഥലമേറ്റെടുക്കല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

കരിപ്പൂര്‍ വിമാനത്താവള സ്ഥലമേറ്റെടുക്കലിന്റെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് പ്രദേശവാസികളെ പ്രകോപിപ്പിക്കേണ്ടെന്നാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. പാര്‍ട്ടി പിരിവെടുത്ത് നഷ്ടപരിഹാരം നല്‍കിയിട്ടാണെങ്കിലും സ്ഥലമേറ്റെടുക്കുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു.
സ്ഥലം നഷ്ടമാകുന്ന പള്ളിക്കല്‍, കൊണ്ടോട്ടി, നെടിയിരുപ്പ് ഭാഗങ്ങളിലുള്ളവര്‍ സമരവുമായി രംഗത്തുണ്ട്. എന്തുവില കൊടുത്തും സ്ഥലമേറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഈ നിലപാട് തെരഞ്ഞെടുപ്പില്‍ ബാധിക്കുമെന്നാണ് ലീഗ് ഭയക്കുന്നത്. സി.പി.എമ്മും സ്ഥലമേറ്റെടുപ്പിന് അനുകൂലമാണ്. എന്നാല്‍, ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം സ്ഥലംവിട്ടുകൊടുക്കില്‌ളെന്ന ഉറച്ച നിലപാടിലാണ്.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്ഥലമേറ്റെടുക്കലുമായി ശക്തമായി മുന്നോട്ടുപോകുമെന്നാണറിയുന്നത്. സ്‌പെഷല്‍ തഹസില്‍ദാര്‍ അവസാനമായി കരിപ്പൂരില്‍ വിളിച്ച യോഗത്തിലും ഇരകള്‍ നിലപാട് കടുപ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha