ബസിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

ചൊവ്വാഴ്ച ബസിടിച്ച് മരിച്ച നടക്കാവ് സ്വദേശി അലോഷ്യസ് ജെയിംസിന്റെ (21) മൃതദേഹവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. യുവാവിന്റെ മരണത്തിന് കാരണക്കാരായ ബസ് ജീവനക്കാര്‍ക്കെതിരെ കൊലക്കേസ് എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കണ്ണൂര്‍ റോഡില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനുമുന്നില്‍ നടന്ന ഉപരോധം 25 മിനിറ്റ് നീണ്ടു. ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്‌ളോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹവുമായി വന്ന ആംബുലന്‍സ് നടക്കാവിലത്തെിയതോടെ ഉപരോധം തുടങ്ങി. ഇതിനിടെ എ. പ്രദീപ്കുമാര്‍ എം.എല്‍.എയും സംഭവ സ്ഥലത്തത്തെി. ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലിയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച തുടങ്ങി. ഡെപ്യൂട്ടി കമീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധം നഗരത്തില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.
ബസ് െ്രെഡവര്‍ ചീക്കിലോട് സ്വദേശി സന്ദീപിനെതിരെ് നരഹത്യക്ക് കേസെടുത്തു. ഡി.സി.പി ഡി. സാലിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്ക്കരിച്ചു. നടക്കാവ് സി.ഐ മൂസ വള്ളിക്കാടനാണ് കേസ് അന്വേഷിക്കുന്നത്. ഓടി രക്ഷപ്പെട്ട െ്രെഡവറെ ഇതുവരെ കണ്ടത്തൊന്‍ പൊലീസിനായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha