കഞ്ചാവ് കടത്ത് വ്യാപകമാകുന്നു; കാസര്‍കോട്ട് നിന്നും പിടിച്ചത് ഒന്നര കിലോ കഞ്ചാവ്

കഞ്ചാവ് കടത്ത് കാസര്‍കോട് ്യാപകമാകുന്നു. ചെറുപാക്കറ്റുകളില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കവേ ഒന്നേകാല്‍ കിലോ കഞ്ചാവാണ് ഇപ്പോള്‍ പോലിസ് പിടിച്ചെടുത്തത്. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടു വന്നതാണ് ഈ കഞ്ചാവ് പാക്കറ്റുകള്‍.
അറുപതുകാരനായ പെരുമ്പള റോഡിലെ മുഹമ്മദാലിയാണ് അറസ്റ്റിലായത്. പരിശോധനക്കിടെ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെതെന്നു കരുതുന്ന രണ്ടു ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധയ്ക്കിടെ ഓടി രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha