കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി

കോഴിക്കോട് സൗത്ത് ബീച്ചിൽ വലിയ രീതിയിൽ കടൽ ഉൾവലിഞ്ഞു. പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കിയെങ്കിലും തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടൽ അൽപം ഉൾവലിഞ്ഞ സ്ഥിതിയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ പെട്ടന്ന് തന്നെ കടൽ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്താറുമുണ്ട്. എന്നാൽ ഇന്ന് അനുഭവപ്പെട്ടത് പോലെ ദീർഘ നേരത്തേക്ക് വലിയ രീതിയിൽ കടൽ ഉൾവലിയുന്ന രീതിയല്ല കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.
കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന. രാത്രിയിൽ ശക്തമായ തിരമാലയുണ്ടാവാൻ സാധ്യതയുള്ളതിനാൽ പരിസരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്ത് കടല്‍ ഉള്‍വലിഞ്ഞു. ഒന്നര കിലോമീറ്റര്‍ അകത്തേക്ക് ഉള്‍വലിഞ്ഞതായി ആളുകള്‍ പറഞ്ഞു. പെട്ടന്നുണ്ടായ മാറ്റം ബീച്ചിലെത്തിയ സന്ദര്‍ശകരെയാകെ പരിഭ്രാന്തരാക്കി.
ഏതാനും ദിവസങ്ങളായി കടല്‍ കുറച്ച് ഉള്‍വലിഞ്ഞിരുന്നെങ്കിലും ഇത്രയും ഉള്ളിലേക്ക് പോയത് ആദ്യമാണെന്ന് കച്ചവടക്കാരും പ്രതികരിച്ചു.
ഇതിന് മുന്‍പും ഇത്തരത്തില്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം സാധാരണ നിലയില്‍ ആവുമെന്നും ബീച്ചിലെ കച്ചവടക്കാര്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് പലയിടത്തും മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുണ്ടായിരുന്നത്. മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha