ഫിഫ അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ് ഫൈനലിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ

ഫിഫ അണ്ടർ 20 ഫുട്‌ബാൾ ലോകകപ്പ് ഫൈനലിൽ അർജന്റീനയും മൊറോക്കോയും ഏറ്റുമുട്ടും. സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അർജന്റീന തർത്തപ്പോൾ യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
ആറു തവണ ചാമ്പ്യന്മാരായ അർജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. 2009ൽ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോയും മാറി. തിങ്കളാഴ്ച പുർച്ചെയാണ് ഫൈനൽ. കരുത്തരായ അമേരിക്കയെ ക്വാർട്ടറിൽ തകർത്ത ആത്മവിശ്വാസത്തിലാണ് മൊറോക്കോ സെമി ഫൈനലിൽ പന്ത് തട്ടാനെത്തിയത്.
ആദ്യപകുതിയിൽ തന്നെ ടീം ലീഡ് നേടുകയും ചെയ്തു. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലിസാൻഡ്രോ ഓൽമേറ്റ മൊറോക്കോയെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച മുന്നേറ്റത്തിലൂടെ ഫ്രാൻസ് ഗോൾ മടക്കി. 59-ാം മിനിറ്റിൽ ലൂക്കാസ് മിച്ചലാണ് ഫ്രാൻസിനായി വലകുലുക്കിയത്.
പിന്നാലെ കളി അധികസമയത്തേക്ക് നീണ്ടെങ്കിലും ഇരുകൂട്ടർക്കും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഷൂട്ട് ഔട്ടിൽ കലാശിച്ചു
"
https://www.facebook.com/Malayalivartha
























