ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച യാത്ര തിരിച്ചു. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കും. നാളെ വൈകുന്നേരം ആറരയ്ക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സൗദി സന്ദർശനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ലെങ്കിൽ 16ന് ബഹ്‌റൈനിലെ പരിപാടി കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും. അനുമതി ലഭിച്ചാൽ സൗദിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം 19നാണ് കേരളത്തിൽ തിരിച്ചെത്തുക. ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച അവധിയായതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ പഴ്‌സനൽ അസിസ്റ്റന്റ് വി.എം.സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതിയുള്ളത്.
"
https://www.facebook.com/Malayalivartha





















