യുദ്ധത്തിന് തയ്യാറാണെന്ന വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..എത്രയൊക്കെ അടികിട്ടിയിട്ടും ചോദിച്ചു വാങ്ങാൻ പാകിസ്ഥാൻ..

വീണ്ടും ചില വെല്ലുവിളികളാണ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ ഉയർത്തുന്നത് . അതിന് ഇന്ത്യ കൃത്യമായ മറുപടിയും പറയാറുണ്ട് .
അഫ്ഗാന്‍ അതിര്‍ത്തിയില്‍ താലിബാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ രണ്ട് മുന്നണിയിലും യുദ്ധത്തിന് തയ്യാറാണെന്ന വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഒരു ടെലിവിഷന്‍ അഭമുഖത്തില്‍ ചോദിച്ചപ്പോഴാണ് ആസിഫിന്റെ ഈ പ്രതികരണം. അതിര്‍ത്തിയില്‍ ഇന്ത്യ 'വൃത്തികെട്ട കളികള്‍' കളിക്കാന്‍ ശ്രമിക്കുമോ എന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും, അത് തള്ളിക്കളയാനാവില്ല.
അതിന് വലിയ സാധ്യതകളുണ്ടെന്ന് ആസിഫ് പറഞ്ഞു.പ്രതികരിക്കാനുള്ള തന്ത്രങ്ങള്‍ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'അതെ, തന്ത്രങ്ങള്‍ തയ്യാറാണ്. എനിക്കത് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. പക്ഷേ, ഏത് സാഹചര്യത്തെയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. രാജ്യത്ത് താമസിക്കുന്ന അഫ്ഗാനികള്‍ ഭീകരവാദമല്ലാതെ മറ്റൊന്നും പാകിസ്താന് നല്‍കിയിട്ടില്ല. പാകിസ്താനില്‍ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. അഫ്ഗാനികള്‍ തിരികെ പോകണം.' അദ്ദേഹം ആവശ്യപ്പെട്ടു.'കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയിലെ അഫ്ഗാനിസ്ഥാനിലെ എല്ലാ ഭരണാധികാരികളും 1970-കളിലോ 80-കളിലോ 90-കളിലോ ഈ നൂറ്റാണ്ടിലോ ആകട്ടെ,
പാകിസ്താനില്‍ അഭയം തേടിയിട്ടുണ്ട്. ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ, അവരാരും പാകിസ്താന്റെ സഹായം അംഗീകരിച്ചിട്ടില്ല. അവരില്‍നിന്ന് ഞങ്ങള്‍ക്ക് എന്ത് കിട്ടി? ഭീകരവാദമല്ലാതെ മറ്റെന്താണ് അവര്‍ ഞങ്ങള്‍ക്ക് തന്നത്? ഈ ബന്ധങ്ങള്‍ കാരണം പാകിസ്താാന്‍ സ്വന്തം സമാധാനം നശിപ്പിച്ചു. ഇപ്പോള്‍ സ്ഥിതി മെച്ചപ്പെടുമ്പോള്‍ എന്തുകൊണ്ട് അവര്‍ തിരികെ പോകുന്നില്ല?' ഖ്വാജ ആസിഫ് ചോദിച്ചു.'വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്നെനിക്ക് സംശയമുണ്ട്, കാരണം താലിബാന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണ്.ഇന്ത്യയ്ക്കുവേണ്ടി അഫ്ഗാനിസ്താന്‍ നിഴല്‍യുദ്ധം നടത്തുകയാണ്. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മുത്തഖി ഒരാഴ്ച നീണ്ട ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയിട്ടുണ്ട്.
അദ്ദേഹം എന്ത് പദ്ധതിയാണ് കൊണ്ടുവന്നതെന്ന് കണ്ടറിയണം.' അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്ച, കാബൂളിലെ തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ (ടിടിപി) ക്യാമ്പുകള്‍ ലക്ഷ്യമിട്ടതിന് പിന്നാലെ പാകിസ്താന്‍- താലിബാന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷം നടന്നിരുന്നു. നൂറുകണക്കിന് പാകിസ്താന്‍ സൈനികരെ കൊലപ്പെടുത്തിയ ടിടിപിക്ക് താലിബാന്‍ അഭയം നല്‍കുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. പ്രത്യാക്രമണത്തില്‍ 58 പാകിസ്താന്‍ സൈനികരെ വധിച്ചതായി താലിബാന്‍ അവകാശപ്പെട്ടപ്പോള്‍, 200 താലിബാന്‍ തീവ്രവാദികളെ വധിച്ചതായി പാക് സൈന്യവും പറഞ്ഞു.
https://www.facebook.com/Malayalivartha