പ്രവാസികൾ കൂട്ടത്തോടെ ഒറ്റി..! വേദി കണ്ട് മുഖ്യൻ ഞെട്ടും,പ്രവാസികൾ വരില്ല ബഹ്റൈനിൽ സംഭവിക്കുന്നത്

ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതു സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കും എന്ന് ബഹ്റൈന്‍ ഒഐസിസി ദേശീയ കമ്മറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. 2017 ഫെബ്രുവരി 9.10.11 തീയതികളില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ പ്രവാസികളും അദ്ദേഹത്തെ കാണുവാനും, കേള്‍കുവാനും എത്തിയതാണ്. പക്ഷെ അന്ന് നടത്തിയ ഒരു പ്രഖ്യാപനം പോലും എട്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ പൊള്ളയായ വാഗ്ദാനനങ്ങള്‍ നല്‍കാന്‍ ആണ് പ്രവാസലോകത്തേക്ക് എത്തുന്നത് എന്നും ഒഐസിസി കുറ്റപ്പെടുത്തി.
തൊഴില്‍ നഷ്ടപെട്ടാല്‍ ആറ് മാസത്തെ ശമ്പളം താല്‍കാലിക സുരക്ഷ എന്ന നിലയില്‍ വിതരണം ചെയ്യും, പ്രായമാവര്‍ക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ പെന്‍ഷന്‍ അനുവദിക്കും. നല്ല നിലയില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചുകൊണ്ട് നല്ല രീതിയില്‍ അവരെ പുനരധിവസിപ്പിക്കും. മലയാളം പഠിപ്പിക്കുന്ന, നല്ല രീതിയില്‍ നടത്താവുന്നതുമായ കേരള പബ്ലിക് സ്‌കൂള്‍, പോളിടെക്‌നിക്, എന്‍ജിനിയറിങ്ങ് കോളേജുകള്‍ തുടങ്ങിയവ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും.ഒറ്റക്ക് താമസിച്ചു ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കും.
വിദേശരാജ്യങ്ങളിലെ തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ തുക വാടക നല്‍കിയുള്ള താമസം, അതിന് പരിഹാരമായി കുറഞ്ഞ വാടകക്ക് താമസിക്കാന്‍ പറ്റുന്ന കുടുംബ നഗരങ്ങള്‍ എന്ന പേരില്‍ പൊതു - സ്വകാര്യ സഹകരണത്തോടെ സ്‌പെഷ്യല്‍ ടൌണ്‍ ഷിപ്പ് ആരംഭിക്കും. പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് വിദേശ രാജ്യങ്ങളില്‍ നല്ല ചികിത്സ ലഭിക്കുന്നില്ല എന്നതാണ്, അതിനു പരിഹാരമായി ജനകീയ ക്ലിനിക്കുകള്‍ വിദേശരാജ്യങ്ങളില്‍ ആരംഭിക്കും എന്ന് തുടങ്ങി കേട്ടാല്‍ കാതുകള്‍ക്ക് ഇമ്പം നല്‍കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപ ആക്കും എന്നതും ജലരേഘആയി മാറി.
ഇപ്പോള്‍ പ്രവാസികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു, ഇതില്‍ സര്‍ക്കാരിന്റെ വിഹിതം എത്ര ആണെന്നും, മറ്റ് ഇഷുറന്‍സ് കള്‍ പോലെ ചേര്‍ന്ന് ഒരു വര്‍ഷം കാലത്തിനുള്ളില്‍ ചികിത്സക്ക് പണം ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ ആ തുക ഉപയോഗിക്കാന്‍ സാധിക്കുമോ,ഒരു വര്‍ഷം ഇന്‍ഷുറന്‍സ് തുക ഒന്നും ഉപയോഗിച്ചില്ല എങ്കില്‍ അടുത്ത വര്‍ഷം പ്രീമിയം തുക കുറയുമോ, പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പ്രവാസികള്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കുമോ തുടങ്ങി നിരവധി സംശയങ്ങള്‍ പ്രവാസികള്‍ക്ക് ഉണ്ട്. ഇവക്ക് എല്ലാം കൃത്യമായ മറുപടി മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം,വര്‍ക്കിങ് പ്രസിഡന്റ് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു എന്നിവര്‍ അഭിപ്രായപെട്ടു.
ഗഫൂര്‍ ഉണ്ണികുളം,
ഒഐസിസി പ്രസിഡന്റ്,
മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ കെഎംസിസി തീരുമാനം
മനാമ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ബഹ്റൈനില്‍ നടത്തുന്ന സന്ദര്‍ശനം തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബഹ്റൈന്‍ കെഎംസിസി കുറ്റപ്പെടുത്തി.
തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാന്‍ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്റൈന്‍ വിസിറ്റിങ്. ബഹ്റൈന്‍- ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ ദൃഢമാക്കാനുള്ള കൂടിയാലോചനകള്‍ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങള്‍ എന്ന പേരില്‍ ഇതുവരെ നടപ്പില്‍ വരുത്താത്ത വാഗ്ദാനങള്‍ പൊതു സമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചു പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം ആണ് ഇതെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിലെ യു. ഡീ എഫ്. നേതൃത്വം കൂടിയാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ബഹ്റൈനിലെ പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനത്തെ ബഹ്റൈനിലെ യു. ഡീ. എഫ് അനുകൂല സംഘടനകള്‍ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നതായി കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാനും ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങരയും അറിയിച്ചു.
പ്രവാസികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം വെള്ളത്തില്‍ എഴുതിയത് പോലെയാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത്. ജോലി നഷ്ടപ്പെട്ട നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ആറു മാസത്തെ ശമ്പളം മലര്‍ പൊടിക്കാരന്റെ സ്വപ്നം പോലെ അവശേഷിക്കുകയാണ്. പ്രവാസികളുടെ പെന്‍ഷന്‍ 5000 രൂപ ആക്കാമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പ്രവാസികളില്‍ നിന്നു മാസാമാസം അടച്ചതിനു ശേഷം 60 വയസ്സ് കഴിഞ്ഞാല്‍ കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷേമ പെന്‍ഷന്‍ പോലും അവതാളത്തില്‍ ആയിരിക്കയാണ്. രോഗ ചികിത്സക്ക് മറ്റുമായി ഉപയോഗിക്കുന്ന ഈ പെന്‍ഷന്‍ കൃത്യമായി കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍. നാട്ടില്‍ വിശ്രമ ജീവിതം കഴിക്കുന്ന മുന്‍കാല പ്രവാസികള്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് ബിസിനസ് സംരംഭങ്ങളും കച്ചവടങ്ങളും തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നു കൊടിയ അവഗണനയും വിവേചനവുമാണ് അനുഭവിക്കേണ്ടി വരുന്നത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പട്ടികയില്‍ നിന്നെല്ലാം ഒഴിവാക്കപ്പെടുന്ന പ്രവാസികളും കുടുംബവും കേരളം കെട്ടിപ്പടു lക്കാന്‍ ചെയ്യുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നാട്ടിലേക്ക് എത്തിക്കുന്ന പ്രവാസി മലയാളികളെ കേന്ദ്രവും കേരളവും സ്ഥിരമായി അവഗണിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ ഒക്കെ കൊടിയ അനാസ്ഥയാണ് പിണറായി സര്‍ക്കാരിന്റേത്. ഇതെല്ലാം മറച്ചു വെച്ച് പുതിയ വാഗ്ദനങ്ങളുമായി പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ളതാണ് ഈ വരവ്. 2017 ല്‍ മുഖ്യമന്ത്രിയുടെ ബഹ്റൈന്‍ സന്ദര്‍ശനത്തില്‍ പ്രവാസി സമൂഹത്തെ സാക്ഷിയാക്കി നല്‍കിയിട്ടുള്ള ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും ഇത്തരുണത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്
https://www.facebook.com/Malayalivartha
























