അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പില്‍ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തല്ലിക്കൊന്ന് കുഴിച്ചിട്ടതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മാസം മുന്‍പാണ് ഇവരെ കാണാതായത്. സംഭവത്തില്‍ കൂടെ താമസിക്കുന്ന പഴനിയെ പുതൂര്‍ പോലിസ് പിടികൂടി. ഉള്‍വനത്തില്‍ കുഴിച്ചിട്ടതായി പഴനി പോലിസിനോട് പറഞ്ഞു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി.
https://www.facebook.com/Malayalivartha