കൊല്ലത്തു സിപിഎം സ്ഥാനാര്‍ത്ഥിയായി മുകേഷ്

നടന്‍ മുകേഷ് കൊല്ലത്തു സിപിഐ(എം) സ്ഥാനാര്‍ത്ഥിയാകുമെന്നു സൂചന. കൊല്ലം ജില്ലാ സെക്രട്ടറിയറ്റു യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു മുകേഷിന്റെ പേരു നിര്‍ദേശിച്ചതെന്നാണു വിവരം. നേരത്തെ തന്നെ മുകേഷിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.
കൊട്ടാരക്കരയില്‍ ഐഷ പോറ്റിയെത്തന്നെ വീണ്ടും പരിഗണിക്കാനും തീരുമാനമായതായാണു സൂചന. മെഴ്‌സിക്കുട്ടിയമ്മയും മത്സരിക്കുമെന്നാണു റിപ്പോര്‍ട്ട്. നേരത്തെ ജില്ലയിലെ ഇരവിപുരം മണ്ഡലത്തിലാണ് മുകേഷിന്റെ പേര് ഉയര്‍ന്നുവന്നിരുന്നത്. മുകേഷ് ഇടത് സ്വതന്ത്രനായി ആയിരിക്കും ജനവിധി തേടുകയെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha