ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോളും ഇല്ല

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനി പമ്പുകളില്‍ നിന്ന് എണ്ണ ലഭിക്കില്ല. തീരുമാനം കണ്ണപുരം പോലിസിന്റെതാണ്. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്ന് പമ്പുകളില്‍ ഇന്നുമുത്തല്‍ ഹെല്‍മെറ്റില്ലാത്ത ബൈക്ക് യാത്രക്കാര്‍ക്ക് എണ്ണ കൊടുക്കേണ്ടെന്നുള്ള തീരുമാനം കണ്ണപുരം പോലീസ് പെട്രോള്‍ പമ്പുകളെ അറിയിച്ചു.
ഇതിനായി കണ്ണപുരം പോലീസ് പമ്പുകളില്‍ ബാന്നര്‍ സ്ഥാപിച്ചു. കണ്ണപുരം പോലീസ് നടപ്പാക്കുന്ന ഗതാകത ബോധവത്ക്കരണത്തിന്റെ ഭാഗമാണ് ഈ പരിഷ്‌ക്കാരമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ. പി.എ. ബിനുമോഹന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതികരണമറിഞ്ഞ ശേഷം പദ്ധതി വിജയകരമാണെന്നു കണ്ടാല്‍ ജില്ലയിലെ മറ്റു പമ്പുകളിലും ഇത് വ്യാപിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha