കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച ലോറി ഡ്രൈവറെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ; തമിഴ്നാട്ടിൽ അറസ്റ്റിൽ ; തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ച കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയത്. മോഷണം നടത്താനാണ് പ്രതി ഹോസ്റ്റലില്‍ കയറിയതെന്നാണ് വിവരം. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം. ഇന്നലെ രാവിലെ തമിഴ്നാട്ടിലെ മധുരയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് എന്ന് ഡിസിപി ഫറാഷ് പറഞ്ഞു.
17 ന് പുലര്‍ച്ചയാണ് പരാതി ലഭിച്ചതെന്നും പ്രതിയെ കുറിച്ച് ഒരു വിവരവും തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്നും സിസിടിവി ക്യാമറകളും വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ് അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത് എന്നും തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ടി. ഫെറാഷ് പറഞ്ഞു. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. കഴക്കൂട്ടത്ത് പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു യുവതി. പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഇറങ്ങി ഓടുകയായിരുന്നു. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. അപ്രതീക്ഷിതമായുണ്ടാ ആക്രമണത്തിൽ ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ട്. കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും. കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും, എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.
സംഭവത്തിന് പിന്നാലെ കഴക്കൂട്ടത്ത് പട്രോളിങ് ശക്തമാക്കിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ പി അനില്‍ കുമാര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന് ചുറ്റും 750 ലേറെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകള്‍ ഉണ്ടെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിക്കുന്നതടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രം മോഷ്ടിക്കുന്നതും പതിവ് സംഭവമാണ്. ഓവര്‍ നൈറ്റ് അടക്കം പല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്. ഹോസ്റ്റലുകളിലെ അടക്കം സുരക്ഷയില്‍ ഓഡിറ്റ് നടത്തണമെന്ന ആവശ്യവുമായി ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha